കേരളം

kerala

ETV Bharat / state

ഗവര്‍ണര്‍ ആര്‍എസ്‌എസ് കേഡറായി പ്രവര്‍ത്തിക്കുന്നു, മാധ്യമ പ്രതിനിധികളെ ഇറക്കിവിട്ടത് ജനാധിപത്യ മൂല്യങ്ങളോടുള്ള കടുത്ത അവഹേളനം : സിപിഎം - State Secretariat Statement

ഭരണാധികാരികളുടെ മടിയില്‍ കയറിയിരുന്ന് അവരെ സുഖിപ്പിച്ച് മാത്രം സംസാരിക്കുന്നവരായി കേരളത്തിലെ മാധ്യമങ്ങളെയും മാറ്റാനാണ് ഗവര്‍ണർ ശ്രമിക്കുന്നത്. അതിന് വഴങ്ങി കൊടുത്തില്ലെങ്കില്‍ പുറത്താക്കുമെന്ന സന്ദേശമാണ് മാധ്യമ പ്രതിനിധികളെ പുറത്താക്കിയതിലൂടെ നല്‍കിയതെന്നും സിപിഎം

ഗവര്‍ണര്‍  ഗവര്‍ണര്‍ ആര്‍എസ്‌എസ് കേഡറായി പ്രവര്‍ത്തിക്കുന്നു  മാധ്യമ പ്രതിനിധികളെ ഇറക്കി വിട്ടത്  ആരിഫ് മുഹമ്മദ് ഖാന്‍  kerala latets news  malayalam news  cpm criticized governor  Governor works as an RSS cadre  RSS cadre  Media representatives were dropped off  Governor  Arif Muhammad Khan  കേരള വാർത്തകൾ  മലയാളം വാർത്തകൾ  കേരള ഗവര്‍ണര്‍  ഗവര്‍ണര്‍ക്കെതിരെ സിപിഎം  സിപിഎം  സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവന  State Secretariat Statement  മാധ്യമ പ്രതിനിധികളെ പുറത്താക്കി
ഗവര്‍ണര്‍ ആര്‍എസ്‌എസ് കേഡറായി പ്രവര്‍ത്തിക്കുന്നു, മാധ്യമ പ്രതിനിധികളെ ഇറക്കി വിട്ടത് ജനാധിപത്യ മൂല്യങ്ങളോടുള്ള കടുത്ത അവഹേളനം: സിപിഎം

By

Published : Nov 7, 2022, 5:40 PM IST

തിരുവനന്തപുരം : കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആര്‍എസ്‌എസ് കേഡറായി പ്രവര്‍ത്തിക്കുകയാണെന്ന് സിപിഎം. വാര്‍ത്താസമ്മേളനത്തില്‍ നിന്നും മാധ്യമ പ്രതിനിധികളെ ഇറക്കി വിട്ട നടപടി ജനാധിപത്യ മൂല്യങ്ങളോടുള്ള കടുത്ത അവഹേളനമാണ്. അടിയന്തരാവസ്ഥക്കാലത്ത് പോലും കേട്ടുകേള്‍വിയില്ലാത്ത നടപടിയാണ് ഗവര്‍ണറുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്.

ഗവര്‍ണറുടെ ഈ നടപടി സത്യപ്രതിജ്ഞാലംഘനവും ഭരണഘടനാ വിരുദ്ധവുമാണ്. ജനാധിപത്യത്തോടും, തുറന്ന സംവാദത്താടും താല്‍പര്യമില്ലാത്ത ഗവര്‍ണര്‍ താന്‍ പറയുന്നത് മാത്രം കേട്ടാല്‍ മതിയെന്ന ധാര്‍ഷ്‌ട്യമാണ് പ്രകടിപ്പിച്ചത്. ഭരണാധികാരികളുടെ മടിയില്‍ കയറിയിരുന്ന് അവരെ സുഖിപ്പിച്ച് മാത്രം സംസാരിക്കുന്നവരായി കേരളത്തിലെ മാധ്യമങ്ങളെയും മാറ്റാനാണ് ഗവര്‍ണറുടെ ശ്രമം.

അതിന് വഴങ്ങി കൊടുത്തില്ലെങ്കില്‍ പുറത്താക്കുമെന്ന സന്ദേശമാണ് ഇതിലൂടെ നല്‍കിയത്. കേരളത്തേയും, മലയാളികളേയും തുടര്‍ച്ചയായി അപമാനിച്ച് ഫെഡറല്‍ മൂല്യങ്ങളെ അല്‍പം പോലും അംഗീകരിക്കാത്ത നിലയിലുള്ള നടപടികളാണ് ഗവര്‍ണറില്‍ നിന്നും തുടര്‍ച്ചയായി ഉണ്ടാകുന്നത്. ആദ്യം മലയാളം മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് പറഞ്ഞ ഗവര്‍ണര്‍ മലയാള ഭാഷയെയും, സംസ്‌കാരത്തെയും തുടര്‍ച്ചയായി അപമാനിക്കുകയാണ്.

പിന്നീട് പാർട്ടി കേഡര്‍മാരായ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കില്ലെന്ന് പറഞ്ഞ് ഗവര്‍ണര്‍ ആര്‍എസ്‌എസ് കേഡറായി പ്രവര്‍ത്തിക്കുകയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയില്‍ ആരോപിച്ചു.

ABOUT THE AUTHOR

...view details