തിരുവനന്തപുരം: രണ്ട് മുതിര്‍ന്ന നേതാക്കളുടെ ഭാര്യമാര്‍ക്ക് സീറ്റു നല്‍കിയും രണ്ടു തവണ തുടര്‍ച്ചയായി മത്സരിച്ച മന്ത്രിമാരെ മുഴുവന്‍ ഒഴിവാക്കിയും സി.പി.എമ്മിന്റെ സ്ഥാനാര്‍ഥി പട്ടികയ്ക്ക് സംസ്ഥാന സമിതിയില്‍ ഏകദേശ ധാരണ. സംവരണ മണ്ഡലമായ തരൂരില്‍ മന്ത്രി എ.കെ.ബാലന്റെ ഭാര്യയും ആരോഗ്യവകുപ്പ് മുൻ ഡയറക്ടറുമായ പി.കെ.ജമീലയെ സ്ഥാനാര്‍ഥിയാക്കാന്‍ സംസ്ഥാന സമിതി തീരുമാനിച്ചു.
ഇരിങ്ങാലക്കുടയില്‍ എല്‍.ഡി.എഫ് കണ്‍വീനറും സി.പി.എം സംസ്ഥാന ആക്ടിങ് സെക്രട്ടറിയുമായ എ.വിജയരാഘവന്റെ ഭാര്യയും തൃശൂര്‍ കേരള വര്‍മ കോളജിലെ വൈസ് പ്രിന്‍സിപ്പലുമായ ഡോ.ആര്.ബിന്ദു സ്ഥാനാര്‍ഥിയാകും. ഇരിങ്ങാലക്കുടയില്‍ സിറ്റിങ് എം.എല്‍.എയും കഴിഞ്ഞ തവണ ആദ്യമായി സ്ഥാനാര്‍ഥിയുമായ കെ.യു.അരുണനെ ഒഴിവാക്കിയാണ് ബിന്ദുവിന് സീറ്റു നല്കാന് സംസ്ഥാന സമിതി തീരുമാനിച്ചത്.
രണ്ടു തവണ തുടര്‍ച്ചയായി മത്സരിച്ചവരും നിലവിലെ മന്ത്രിമാരുമായ ഡോ.ടി.എം.തോമസ് ഐസക്, ജി.സുധാകരന്, എ.കെ ബാലന്, ഇ.പി ജയരാജൻ, സി.രവീന്ദ്രനാഥ് എന്നിവര്‍ക്കും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും സീറ്റില്ല. എന്നാല്‍ സി.പി.എം സ്വതന്ത്രന് എന്ന നിലയില്‍ മന്ത്രി കെ.ടി.ജലീലിന് ഇളവ് നല്‍കും. മുഖ്യമന്ത്രി പിണറായി വിജയന്, കടകംപള്ളി സുരേന്ദ്രന്, എം.എം.മണി, ജെ.മെഴ്സിക്കുട്ടി അമ്മ, എ.സി മൊയ്തീന്, കെ.കെ. ശൈലജ, ടി.പി.രാമകൃഷ്ണന് എന്നിവര്‍ ഇത്തവണയും മത്സരിക്കും. ആകെ 84 സീറ്റുകളിലാണ് സിപിഎം മത്സരിക്കുന്നത്. ധാരണയായ സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങൾ
തിരുവനന്തപുരം
വര്‍ക്കല- വി.ജോയി, ആറ്റിങ്ങല്‍- ഒ.എസ്.അംബിക, വാമനപുരം- ഡി.കെ.മുരളി, കഴക്കൂട്ടം- കടകംപള്ളി സുരേന്ദ്രന്, വട്ടിയൂര്‍കാവ്- വി.കെ.പ്രശാന്ത്, നേമം- വി.ശിവന്‍കുട്ടി, അരുവിക്കര-ജി.സ്റ്റീഫന്‍, പാറശാല- സി.കെ.ഹരീന്ദ്രന്‍, കാട്ടാക്കട- ഐ.ബി.സതീഷ്, നെയ്യാറ്റിന്‍കര-കെ.ആന്‍സലന്‍.
കൊല്ലം
കൊട്ടാരക്കര- കെ.എന്‍.ബാലഗോപാല്‍, കുണ്ടറ- ജെ.മെഴ്സിക്കുട്ടിയമ്മ, കൊല്ലം- എം.മുകേഷ്, ഇരവിപുരം- എം.നൗഷാദ്, ചവറ- ഡോ.സുജിത് വിജയന്
പത്തനംതിട്ട
സി.പി.എമ്മിന്റെ സിറ്റിംഗ് സീറ്റായ റാന്നി കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിനു നല്കി. ആറന്മുള-വീണാ ജോര്‍ജ്, കോന്നി-കെ.യു.ജനീഷ്കുമാര്‍
ആലപ്പുഴ
അരൂര്‍- ദലീമ ജോജോ, ആലപ്പുഴ- പി.പി ചിത്തരഞ്ജന്, അമ്പലപ്പുഴ- എച്ച്.സലാം, കായംകുളം-യു.പ്രതിഭ, മാവേലിക്കര- എം.എസ്.അരുണ്‍കുമാര്‍
കോട്ടയം
ഏറ്റുമാനൂര്‍- വി.എന്‍.വാസവന്, കോട്ടയം- കെ.അനില്‍കുമാര്‍, പുതുപ്പള്ളി- ജെയ്ക് സി.തോമസ്
ഇടുക്കി
ദേവികുളം- എ.രാജ, ഉടുമ്പന്‍ചോല- എം.എം.മണി