തിരുവനന്തപുരം: വിളപ്പിൽശാല ചൊവ്വള്ളൂര്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ബൈക്ക് അജ്‌ഞാതൻ തീയിട്ട് നശിപ്പിച്ചു. ഞായറാഴ്‌ച പുലർച്ചെയാണ് സംഭവം. തോട്ടുമുക്ക് സ്വദേശി രഞ്‌ജിത്തിന്‍റെ ബൈക്കാണ് അജ്‌ഞാതൻ തീയിട്ട് നശിപ്പിച്ചത്.
തിരുവനന്തപുരത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ബൈക്ക് തീയിട്ട് നശിപ്പിച്ചു - The bike was burnt
പ്രദേശത്തെ കഞ്ചാവ് സംഘങ്ങൾക്കെതിരെ പ്രതികരിച്ചിട്ടുള്ള ചൊവ്വള്ളൂര്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ബൈക്കാണ് കത്തി നശിച്ചത്
![തിരുവനന്തപുരത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ബൈക്ക് തീയിട്ട് നശിപ്പിച്ചു cpm branch secretary bike burnt സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ബൈക്ക് കത്തിച്ചു കേരള വാർത്തകൾ മലയാളം വാർത്തകൾ ബൈക്ക് അജ്‌ഞാത സംഘം തീയിട്ട് നശിപ്പിച്ചു ചൊവ്വള്ളൂര്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി ബൈക്ക് കത്തിച്ചു kerala news malayalam news bike was burnt by an unknown group trivandrum Chovvallur CPM Branch Secretary The bike was burnt](https://etvbharatimages.akamaized.net/etvbharat/prod-images/768-512-17430963-thumbnail-3x2-bi.jpg)
സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ബൈക്ക് തീയിട്ട് നശിപ്പിച്ചു
പ്രതിയെന്ന് സംശയിക്കുന്നയാളുടെ ദൃശ്യം സമീപത്തെ വീട്ടിലുണ്ടായിരുന്ന സിസിടിവിയിൽ നിന്നും പൊലീസിന് ലഭിച്ചു. പ്രതിയെന്ന് സംശയിക്കുന്ന യുവാവ് സ്‌കൂട്ടറിൽ പോകുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ചൊവ്വള്ളൂർ പ്രദേശത്തെ കഞ്ചാവ് സംഘങ്ങൾക്കെതിരെ രഞ്‌ജിത്ത് പലതവണ പ്രതികരിച്ചിട്ടുണ്ട്.
ഇതേ തുടർന്നുണ്ടായ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് സംശയിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.