തിരുവനന്തപുരം : സി പി എം ബ്രാഞ്ച് സെക്രട്ടറിക്ക് നേരെ ക്രൂര മർദനം. കാട്ടായിക്കോണം ബ്രാഞ്ച് സെക്രട്ടറി ഷാജിയാണ് ആക്രമണത്തിന് ഇരയായത്. പോത്തൻകോട് ഒരുവാമൂലയിൽ തിങ്കളാഴ്‌ച രാത്രി ഒൻപതരയോടെയായിരുന്നു സംഭവം.
തിരുവനന്തപുരത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് ക്രൂര മർദനം ; പിന്നിൽ കോൺഗ്രസെന്ന് ആരോപണം - മലയാളം വാർത്തകൾ
കാട്ടായിക്കോണം ബ്രാഞ്ച് സെക്രട്ടറി ഷാജിയ്ക്കാണ് മർദനമേറ്റത്. ആക്രമണത്തിന് കാരണം വാഹനം സൈഡ് കൊടുക്കാത്തതുമായി ബന്ധപ്പെട്ട തർക്കം
സി പി എം ബ്രാഞ്ച് സെക്രട്ടറിക്ക് ക്രൂര മർദനം: ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് പ്രവർത്തകരെന്ന് സി പി എം
വാഹനം സൈഡ് കൊടുക്കാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷാജിയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മർദനത്തിന് പിന്നിൽ കോൺഗ്രസ് പ്രവർത്തകരാണെന്ന് സി പി എം ആരോപിച്ചു.
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കഴിഞ്ഞുമടങ്ങിയ പൂലന്തറയുള്ള കോൺഗ്രസ് പ്രവർത്തകർ ഷാജിയെ വധിക്കാൻ ശ്രമിച്ചെന്നാണ് സി പി എം ആരോപിക്കുന്നത്. പോത്തൻകോട് പൊലീസ് അന്വേഷണം ആരംഭിച്ചു.