കേരളം

kerala

ETV Bharat / state

ന്യൂനപക്ഷ സ്കോളർഷിപ്പ്; സര്‍ക്കാര്‍ തീരുമാനം ഉചിതമെന്ന് സി.പി.എം

സർവകക്ഷിയോഗം വിളിച്ചതിനെ തുടർന്നുണ്ടായ പൊതു നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സർക്കാർ തീരുമാനമെടുത്തത്. കിട്ടിക്കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങൾ ഒരാൾക്കും നഷ്ടപ്പെടില്ലെന്നും സിപിഎം.

minority scholarship  CPM  CPM Kerala  ന്യൂനപക്ഷ സ്കോളർഷിപ്പ്  സര്‍ക്കാര്‍ തീരുമാനം  സി.പി.എം  സി.പി.എം കേരളം
ന്യൂനപക്ഷ സ്കോളർഷിപ്പ്; സര്‍ക്കാര്‍ തീരുമാനം ഉചിതമെന്ന് സി.പി.എം

By

Published : Jul 16, 2021, 4:01 PM IST

Updated : Jul 16, 2021, 4:09 PM IST

തിരുവനന്തപുരം: ന്യൂനപക്ഷ സ്കോളർഷിപ്പ് വിഷയത്തിൽ സർക്കാരിന്‍റേത് ഉചിതമായ തീരുമാനമെന്ന് സി.പി.എം ആക്ടിങ് സെക്രട്ടറി എ വിജയരാഘവൻ. സർവകക്ഷിയോഗം വിളിച്ചതിനെ തുടർന്നുണ്ടായ പൊതു നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സർക്കാർ തീരുമാനമെടുത്തത്.

കിട്ടിക്കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങൾ ഒരാൾക്കും നഷ്ടപ്പെടില്ലെന്നും എ വിജയരാഘവൻ വ്യക്തമാക്കി. ആരും ഇതിനെതിരെ അഭിപ്രായം പറയില്ല. അങ്ങനെ പറയുന്നവർക്ക് രാഷ്ട്രീയ ലക്ഷ്യമുണ്ടാകുമെന്നും വിജയരാഘവൻ പറഞ്ഞു. കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമായെങ്കിലും ഭീഷണി ഇപ്പോഴും നിലനിൽക്കുന്നുണ്ട്.

ന്യൂനപക്ഷ സ്കോളർഷിപ്പ്; സര്‍ക്കാര്‍ തീരുമാനം ഉചിതമെന്ന് സി.പി.എം

സർക്കാരിനെ സംബന്ധിച്ച് സാമൂഹിക ഉത്തരവാദിത്വം വളരെ പ്രധാനപ്പെട്ടതാണ്. എന്തെങ്കിലും ചെയ്ത് സർക്കാരിനെ മുൾമുനയിൽ നിർത്താമെന്ന് ആരും കരുതേണ്ടെന്നും വിജയരാഘവൻ പറഞ്ഞു.


കൂടുതല്‍ വായനക്ക്: ന്യൂനപക്ഷ വിദ്യാര്‍ഥി സ്‌കോളര്‍ഷിപ്പ്: നിയമ പരിശോധനയും വിദഗ്‌ധ പഠനവും നടത്തും

Last Updated : Jul 16, 2021, 4:09 PM IST

ABOUT THE AUTHOR

...view details