തിരുവനന്തപുരം : നഗരസഭയിലെ കത്ത് വിവാദത്തില്‍ അന്വേഷണ കമ്മിഷനെ നിയമിച്ച് സിപിഎം. സി.ജയന്‍ ബാബു, വി.കെ മുരളി, ആര്‍.രാമു എന്നിവരടങ്ങിയ സമിതിക്കാണ് അന്വേഷണ ചുമതല. വിഷയത്തില്‍ അന്വേഷണം നടത്തി മൂന്ന് ആഴ്‌ചയ്‌ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് സിപിഎം, കമ്മിഷന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കവെയാണ് പാര്‍ട്ടി നടപടി.
തിരുവനന്തപുരം കോര്‍പറേഷനിലെ കത്ത് വിവാദം : അന്വേഷണ കമ്മിഷനെ നിയമിച്ച് സിപിഎം - kerala news updates
തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തില്‍ അന്വേഷണം നടത്തി മൂന്നാഴ്‌ചയ്‌ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ അന്വേഷണ സമിതിയെ നിയമിച്ച് സിപിഎം
സിപിഎം ജില്ല സെക്രട്ടേറിയേറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. കഴിഞ്ഞയാഴ്‌ച നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ വിഷയത്തില്‍ ബിജെപി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. മേയറുടെ രാജി ആവശ്യപ്പെട്ട് നഗരസഭയ്‌ക്ക് മുന്നില്‍ യുഡിഎഫും ബിജെപിയും നടത്തുന്ന സമരം 50 ദിവസം പിന്നിട്ടു.
മേയറുടെ രാജി ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടെ സ്‌റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഡി.ആര്‍ അനില്‍ നടത്തിയ സ്‌ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ ബിജെപി മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്.