തിരുവനന്തപുരം:തദ്ദേശ തെരഞ്ഞെടുപ്പില്‍ കോൺഗ്രസ് ബിജെപിയുമായി ചേർന്ന് വോട്ട് കച്ചവടം നടത്തിയെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. തിരുവനന്തപുരം കോർപ്പറേഷനിലടക്കം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വോട്ട് കച്ചവടം നടന്നെന്നും അദ്ദേഹം ആരോപിച്ചു. എൽഡിഎഫിനെ പരാജയപ്പെടുത്താൻ എല്ലാ മത വർഗീയ സംഘടനകളെയും യോജിപ്പിച്ചാണ് യുഡിഎഫ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും നാഗപ്പന്‍ ആരോപിച്ചു.
തിരുവനന്തപുരത്ത് കോണ്‍ഗ്രസ് വോട്ട് കച്ചവടം നടത്തിയെന്ന് ആരോപണം - vote selling thiruvananthapuram
ബിജെപിയുമായി ചേര്‍ന്നാണ് കോണ്‍ഗ്രസ് വോട്ട് കച്ചവടം നടത്തിയതെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ.
തിരുവനന്തപുരം കോർപ്പറേഷനിലെ നെടുങ്ങാട് പിടിപി നഗർ, തിരുമല, പുഞ്ചക്കരി തുടങ്ങിയ 25 വാർഡുകളിൽ കോൺഗ്രസ് ബിജെപിക്ക് വോട്ട് വിറ്റു. നെടുങ്ങാട് വാർഡിൽ യുഡിഎഫിന് ആകെ ലഭിച്ചത് 74 വോട്ടാണ്. കോൺഗ്രസ് പോലൊരു പാർട്ടിക്ക് ഒരു നഗരസഭാ വാർഡിൽ ഇത്രയധികം വോട്ട് കുറഞ്ഞത് എന്തുകൊണ്ടാണെന്ന് അവർ വിശദീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരത്തിൽ എല്ലാ ഭാഗത്തുനിന്നും സംഘടിതമായി ഇടതുപക്ഷത്തെ പരാജയപ്പെടുത്താൻ ശ്രമിച്ചപ്പോഴും സംസ്ഥാനത്ത് മികച്ച വിജയം നേടാൻ സാധിച്ചത് സർക്കാർ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു.