രാഹുൽ ഗാന്ധിക്കെതിരെയുള്ള പരാമർശം; ജോയ്‌സ് ജോര്‍ജിനെ തള്ളി സിപിഎം രംഗത്ത് - ജോയ്‌സ് ജോര്‍ജ് വാർത്ത
രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസിന്‍റെയും രാഷ്ട്രീയ നിലപാടുകളെയാണ് സിപിഎം എതിര്‍ക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്‌താവനയില്‍ അറിയിച്ചു
![രാഹുൽ ഗാന്ധിക്കെതിരെയുള്ള പരാമർശം; ജോയ്‌സ് ജോര്‍ജിനെ തള്ളി സിപിഎം രംഗത്ത് joyse george against rahul gandhi joyce george news cpm against joyse george രാഹുൽ ഗാന്ധിക്കെതിരെ ജോയ്‌സ് ജോര്‍ജ് ജോയ്‌സ് ജോര്‍ജ് വാർത്ത ജോയ്‌സ് ജോര്‍ജിനെ തള്ളി സിപിഎം.](https://etvbharatimages.akamaized.net/etvbharat/prod-images/768-512-11212333-thumbnail-3x2-akg1.jpg)
തിരുവനന്തപുരം: രാഹുല്‍ ഗാന്ധിക്കെതിരെ മോശം പരാമര്‍ശം നടത്തിയ ഇടുക്കി മുന്‍ എംപി ജോയ്‌സ് ജോര്‍ജിനെ തള്ളി സിപിഎം. പരാമര്‍ശങ്ങളോട് പാര്‍ട്ടി യോജിക്കുന്നില്ലെന്നും ഇത്തരം പരാമര്‍ശങ്ങള്‍ ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകാന്‍ പാടില്ലെന്നും സിപിഎം വ്യക്തമാക്കി. രാഹുല്‍ ഗാന്ധിയുടെയും കോണ്‍ഗ്രസിന്‍റെയും രാഷ്ട്രീയ നിലപാടുകളെയാണ് സിപിഎം എതിര്‍ക്കുന്നത്. ഇതില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാന്‍ മാത്രമേ വ്യക്തിപരമായ ഇത്തരം പരാമര്‍ശങ്ങള്‍ ഉപകരിക്കുകയുള്ളൂവെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്‌താവനയില്‍ അറിയിച്ചു.