തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയിൽ എൻഫോഴ്‌സ്മെന്‍റ് ഡയറക്ടറേറ്റും (ഇ.ഡി) ഭാഗമാകുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ ആരോപിച്ചു. സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്‍റെ ശബ്ദ സന്ദേശം പുറത്തുവന്നത് സംബന്ധിച്ച് ബിജെപിയും കോൺഗ്രസും പറയുന്നത് ആവർത്തിക്കുകയാണ് ഇഡിയും ചെയ്യുന്നത്. ഔദ്യോഗിക കുറിപ്പ് അല്ലാതെ ഇഡിയുടെ വിശദീകരണം എന്ന പേരിൽ മാധ്യമങ്ങളിൽ വരുന്നത് ഇതാണ്. ഇക്കാര്യം ഇ.ഡി ഇരുവരെ നിഷേധിച്ചിട്ടില്ല.
സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയില്‍ ഇ.ഡി ഭാഗമാകുന്നു: സിപിഎം - എൻഫോഴ്‌സ്മെന്‍റ് ഡയറക്ടറേറ്റ്
"കേസന്വേഷണത്തിൽ നിന്ന് സർക്കാരിനെ ആക്രമിക്കാൻ ആവശ്യമായത് ചോർത്തി കൊടുക്കുന്ന പതിവ് രീതിയാണ് ഇഡി ഇക്കാര്യത്തിലും ആവർത്തിക്കുന്നത്"
കേസന്വേഷണത്തിൽ നിന്ന് സർക്കാരിനെ ആക്രമിക്കാൻ ആവശ്യമായത് ചോർത്തി കൊടുക്കുന്ന പതിവ് രീതിയാണ് ഇ.ഡി ഇക്കാര്യത്തിലും ആവർത്തിക്കുന്നത്. സ്വയം വിശ്വാസ്യത തകർക്കുന്ന അന്വേഷണ ഏജൻസിയായ ഇ.ഡി മാറി കഴിഞ്ഞിരിക്കുകയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ ആരോപിച്ചു. സ്വർണക്കടത്ത് അന്വേഷിക്കാൻ വന്ന ഏജൻസികൾ ഇപ്പോൾ സർക്കാരിനെ അട്ടിമറിക്കനുള്ള ശ്രമം മാത്രമാണ് നടത്തുന്നത്.
ബിജെപിയും ഇ.ഡിയും പറയുന്നത് ആവർത്തിക്കുന്നയാളായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാറിയിരിക്കുകയാണ്. കേരളത്തിലെ ജ്യോതിരാദിത്യ സിന്ധ്യയായാണ് ചെന്നിത്തലയെ ബിജെപി കാണുന്നത്. ഈ അവിശുദ്ധ കൂട്ടുകെട്ട് നിയമവിരുദ്ധ നടപടികൾ ജനങ്ങൾ തിരിച്ചറിയണമെന്നും സിപിഎം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.