കേരളം

kerala

ETV Bharat / state

യുഡിഎഫ്-ബിജെപി കൂട്ടുകെട്ട് നടത്തുന്ന വെല്ലുവിളിക്ക് കേരളം ശക്തമായ മറുപടി നല്‍കുമെന്ന് സിപിഎം - കേരളാ നിയമസഭാ തെരഞ്ഞെടുപ്പ്

പ്രതികളിലൊരാള്‍ മജിസ്ട്രേട്ടിന് നല്‍കിയ രഹസ്യമൊഴിയാണെന്ന രീതിയില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ ഹൈക്കോടതിയില്‍ കസ്റ്റംസ് റിപ്പോർട്ട് നല്‍കുന്നതിന്‍റെ ഉദ്ദേശം പകല്‍ പോലെ വ്യക്തമാണ്. ഇത് പരസ്യമായ ചട്ടലംഘനവും അന്വേഷണ ഏജന്‍സികളുടെ ദുരുപയോഗവുമാണ്.

cpm agains bjp congress  യുഡിഎഫ്-ബിജെപി കൂട്ടുകെട്ട്  കേരളാ നിയമസഭാ തെരഞ്ഞെടുപ്പ്  CPM
യുഡിഎഫ്-ബിജെപി കൂട്ടുകെട്ട് നടത്തുന്ന വെല്ലുവിളിക്ക് കേരളം ശക്തമായ മറുപടി നല്‍കുമെന്ന് സിപിഎം

By

Published : Mar 5, 2021, 6:02 PM IST

തിരുവനന്തപുരം: യുഡിഎഫ്-ബിജെപി കൂട്ടുകെട്ട് നടത്തുന്ന വെല്ലുവിളിക്ക് കേരളം ശക്തമായ മറുപടി നല്‍കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്. ഇടതുപക്ഷത്തിന് ഭരണ തുടര്‍ച്ചയുണ്ടാകുമെന്ന തിരിച്ചറിവില്‍ ബിജെപിയുടെ സമനില തെറ്റിയിരിക്കുകയാണ്. ഡോളര്‍കടത്ത് കേസില്‍ മുഖ്യമന്ത്രിയെ ആരോപണ വിധേയനാക്കാനുള്ള കസ്റ്റംസ് ശ്രമം ഈ തിരിച്ചറിവില്‍ നിന്നുണ്ടായതാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്‌താവനയില്‍ വ്യക്തമാക്കി. ഭരണമികവില്‍ ഈ സര്‍ക്കാര്‍ ഉണ്ടാക്കിയ പ്രതിച്ഛായ തകര്‍ക്കുകയാണ് ഈ ഗൂഡനീക്കത്തിന്‍റെ ലക്ഷ്യം. വിറളിപിടിപ്പിച്ചിരിക്കുന്ന ബിജെപി ഇതിനായി ഏതറ്റംവരെയും പോകാന്‍ മടിയില്ലാത്തവരായി.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള ഉപകരണങ്ങളായി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അധപ്പതിച്ചിരിക്കുകയാണ്. പ്രതികളിലൊരാള്‍ മജിസ്ട്രേട്ടിന് നല്‍കിയ രഹസ്യമൊഴിയാണെന്ന രീതിയില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ ഹൈക്കോടതിയില്‍ കസ്റ്റംസ് റിപ്പോർട്ട് നല്‍കുന്നതിന്‍റെ ഉദ്ദേശം പകല്‍ പോലെ വ്യക്തമാണ്. ഇത് പരസ്യമായ ചട്ടലംഘനവും അന്വേഷണ ഏജന്‍സികളുടെ ദുരുപയോഗവുമാണ്. ബിജെപിയും കോണ്‍ഗ്രസും ഉയര്‍ത്തിയ അടിസ്ഥാന രഹിത ആരോപണങ്ങള്‍ കോടതികളില്‍ പ്രസ്‌താവനകളും സത്യവാങ്മൂലങ്ങളുമായി എഴുതി കൊടുക്കുന്ന പണിയാണ് ഇ.ഡിയും കസ്റ്റംസും സിബിഐയും ചെയ്യുന്നത്.

സ്വര്‍ണക്കടത്ത് അന്വേഷിക്കാന്‍ വന്ന ഏജന്‍സികള്‍ക്ക് ഇതുവരെയും ഒന്നുംതന്നെ കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. പുകമറകള്‍ സൃഷ്‌ടിച്ച് സങ്കുചിത രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ശ്രമം തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ പരാജയപ്പെടുത്തിയതാണ്. അതില്‍ നിന്നും പാഠം പഠിക്കാതെ തരംതാണ കളികൾക്ക് നില്‍ക്കുന്നവര്‍ ഇതു കേരളമാണെന്ന് ഓര്‍ക്കുന്നത് നല്ലതാണ്. രാഷ്ട്രീയമായി ജനങ്ങളെ സമീപിക്കാന്‍ ധൈര്യമില്ലാത്തവരുടെ വ്യക്തിഹത്യ നീക്കത്തിനെതിരെ ഒറ്റക്കെട്ടായി പ്രതികരിക്കണമെന്നും സംസ്ഥാന സെക്രട്ടേറിയേറ്റ് പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടു.

ABOUT THE AUTHOR

...view details