തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാരുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തപ്പെടുത്തണമെന്ന് സിപിഎം നിർദ്ദേശം. ഓരോ മന്ത്രിമാരുടേയും പ്രവർത്തനം പാർട്ടി വിശദമായി പരിശോധിച്ചതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
മന്ത്രിസഭ പുന:സംഘടന പരിഗണനയിലില്ല, പ്രവർത്തനം മെച്ചപ്പെടുത്താൻ മന്ത്രിമാർക്ക് നിർദ്ദേശം നല്‍കിയെന്ന് കോടിയേരി ബാലകൃഷ്‌ണൻ - കോടിയേരി ബാലകൃഷ്‌ണൻ പുതിയ വാര്‍ത്ത
ആഭ്യന്തര വകുപ്പിനെതിരെ വിമർശനം എല്ലാ കാലത്തും ഉണ്ടാകുന്നതാണ്. വിമർശനം ഉൾക്കൊണ്ട് പ്രവർത്തിക്കും. എല്ലാവർക്കും സർക്കാർ നീതി ഉറപ്പാക്കുമെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
ചില മന്ത്രിമാരുടെ പ്രവർത്തനത്തിൽ ചില പോരായ്മകൾ കണ്ടെത്തിയിട്ടുണ്ട്. ഇവർക്ക് പ്രവർത്തനം മെച്ചപ്പെടുത്തണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്. മന്ത്രിമാർക്കെതിരെ വിമർശനമുന്നയിക്കുമ്പോൾ പ്രവർത്തനം ഉഷാറാകും. അതുകൊണ്ട് തന്നെ ആരെയും മാറ്റുന്നത് ഇപ്പോൾ സിപിഎം പരിഗണനയിലില്ല.
മന്ത്രിസഭ പുന:സംഘടന സംബന്ധിച്ച് ഒരു ചർച്ചയും നടന്നിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കി. ആഭ്യന്തര വകുപ്പിനെതിരെ വിമർശനം എല്ലാ കാലത്തും ഉണ്ടാകുന്നതാണ്. ആ വിമർശനം ഉൾക്കൊണ്ട് പ്രവർത്തിക്കും. എല്ലാവർക്കും സർക്കാർ നീതി ഉറപ്പാക്കുമെന്നും കോടിയേരി പറഞ്ഞു.