തിരുവനന്തപുരം: കോഴിക്കോട് രണ്ട് പേര്‍ക്കെതിരെ യുഎപിഎ ചുമത്തിയ സംഭവത്തില്‍ സര്‍ക്കാരിനെതിരെയുള്ള പ്രചാരണങ്ങള്‍ക്ക് പിന്നില്‍ രാഷ്‌ട്രീയ ലക്ഷ്യമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്. അറസ്റ്റ് ചെയ്‌ത യുവാക്കള്‍ക്കെതിരെ യുഎപിഎ ചുമത്തരുതെന്ന നിലപാടാണ് സിപിഎമ്മിനുള്ളത്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പൊലീസ് യുഎപിഎ ചുമത്തിയ സന്ദര്‍ഭങ്ങളില്‍ എല്ലാം സര്‍ക്കാര്‍ അതിന് അനുമതി നിഷേധിക്കുകയാണ് ചെയ്‌തത്.
യുഎപിഎ ചുമത്തരുതെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് - യുഎപിഎക്കെതിരെ സിപിഎം
കോഴിക്കോട് പന്തീരാങ്കാവില്‍ രണ്ട് വിദ്യാര്‍ഥികൾക്കെതിരെ യുഎപിഎ ചുമത്തിയത് സംബന്ധിച്ച് മുഖ്യമന്ത്രി പൊലീസിനോട് വിശദീകരണം തേടിയിട്ടുണ്ട്.
സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്
ഈ സര്‍ക്കാരിന്‍റെ ഭരണകാലത്ത് ഒരു നിരപരാധിക്കെതിരെ പോലും യുഎപിഎ ചുമത്തുമെന്ന് കരുതാനാവില്ല. ഇക്കാര്യത്തിലും അത്തരമൊരു സമീപനമാണ് സര്‍ക്കാരില്‍ നിന്നും പ്രതിക്ഷിക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറഞ്ഞു. യുഎപിഎ ചുമത്തിയത് സംബന്ധിച്ച് മുഖ്യമന്ത്രി പൊലീസിനോട് വിശദീകരണം തേടിയിട്ടുണ്ട്. യുഎപിഎ നിയമം കേന്ദ്ര സര്‍ക്കാര്‍ പാസാക്കുമ്പോള്‍ അതിനെ നിശിതമായി എതിര്‍ത്ത പാര്‍ട്ടി സിപിഎം ആയിരുന്നവെന്നും പ്രസ്‌താവനയില്‍ പറയുന്നു.