കേരളം

kerala

ETV Bharat / state

'കത്തയയ്ക്കാനാണ് പോസ്റ്റ് ഓഫിസ്‌' ; കെ.ഇ ഇസ്‌മയില്‍ വിയോജനക്കത്തെഴുതി എന്നതില്‍ കാനം

'പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ എടുത്ത തീരുമാനമാണ് താന്‍ പറഞ്ഞത്. പെരുമാറ്റച്ചട്ടം ആര് ലംഘിച്ചാലും അത് ശരിയല്ല'

CPI State Secretary Kanam Rajendran Justifies his Criticism Against D Raja
'കത്തയയ്ക്കാനാണ് പോസ്റ്റ് ഓഫിസ്‌' ; കെ.ഇ ഇസ്‌മയില്‍ വിയോജനക്കത്തെഴുതി എന്നതില്‍ കാനം

By

Published : Sep 13, 2021, 7:38 PM IST

തിരുവനന്തപുരം :സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി.രാജയെ വാര്‍ത്താസമ്മേളനത്തില്‍ വിമര്‍ശിച്ച നടപടിയെ ന്യായീകരിച്ച് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ എടുത്ത തീരുമാനമാണ് താന്‍പറഞ്ഞത്. പെരുമാറ്റച്ചട്ടം ആര് ലംഘിച്ചാലും അത് ശരിയല്ല.

Also Read :'പൊലീസില്‍ ആര്‍.എസ്.എസ് ഗ്യാങ്' ; ആനി രാജയുടെ പരാമർശം തള്ളി കാനം രാജേന്ദ്രൻ

ജനറല്‍ സെക്രട്ടറിക്കെതിരെ താന്‍ പരസ്യ നിലപാടെടുത്തെന്നത് മാധ്യമ വ്യാഖ്യാനമാണ്. താന്‍ അത്തരം നിലപാട് സ്വീകരിച്ചിട്ടില്ല. ഇക്കാര്യത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തി കേന്ദ്ര സംസ്ഥാന നേതൃത്വങ്ങള്‍ക്ക് കെ.ഇ.ഇസ്‌മയില്‍ കത്തയച്ചോ എന്നറിയില്ല. കത്തയക്കാനാണ് പോസ്റ്റ് ഓഫിസ് ഉള്ളത്.

Also Read :'ദേശീയ സെക്രട്ടറിയായാലും പ്രസിഡന്‍റായാലും മാനദണ്ഡങ്ങള്‍ ലംഘിക്കരുത്'; രാജക്കെതിരെ രൂക്ഷവിമര്‍ശനവുമായി കാനം

താനും ഇസ്‌മയിലുമായി രണ്ട് ദിവസം മുന്‍പ് നേരില്‍ കണ്ടതാണ്. അദ്ദേഹത്തിന് എന്തെങ്കിലും പറയാന്‍ കത്തയയ്‌ക്കേണ്ട കാര്യമില്ലെന്നും കാനം പറഞ്ഞു. മതമേലധ്യക്ഷന്‍മാര്‍ മിതത്വം പാലിക്കണമെന്നും കാനം പറഞ്ഞു.

ABOUT THE AUTHOR

...view details