തിരുവനന്തപുരം:സിപിഐ സംസ്ഥാന എക്സിക്യൂട്ടിവ് യോഗം ഇന്ന് രാവിലെ പത്തു മണിക്ക് എംഎൻ സ്മാരകത്തിലും സംസ്ഥാന കൗൺസിൽ ഉച്ചയ്ക്ക് 12 മുതൽ വിഡിയോ കോൺഫറൻസ് വഴിയും ചേരും. തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റു വിഭജനമാണ് ഇന്നത്തെ പ്രധാന ചർച്ചാ വിഷയം. കേരള കോൺഗ്രസ് (എം) എൽഡിഎഫിലെത്തിയതോടെ സിപിഐ മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം സംബന്ധിച്ച് ആശയക്കുഴപ്പം നിലനിൽക്കുന്ന സാഹചര്യത്തിലാണ് എക്‌സിക്യൂട്ടിവ് യോഗം.
സിപിഐ സംസ്ഥാന എക്സിക്യൂട്ടിവ് യോഗം ഇന്ന് - thiruvananthapuram
സിപിഐ മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം സംബന്ധിച്ച് ആശയക്കുഴപ്പം നിലനിൽക്കുന്ന സാഹചര്യത്തിലാണ് എക്‌സിക്യൂട്ടിവ് യോഗം.
സിപിഐ സംസ്ഥാന എക്സിക്യൂട്ടിവ് യോഗം ഇന്ന്
മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ ചോദ്യം ചെയ്യാൻ ഇഡി വിളിപ്പിച്ചതും മയക്കുമരുന്നു കേസിൽ ബിനീഷ് കോടിയേരി പ്രതിയായത് സർക്കാരിൻ്റെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചതും അടക്കമുള്ള വിഷയങ്ങൾ യോഗത്തിൽ ചർച്ചയാകും.