തിരുവനന്തപുരം: എല്‍ഡിഎഫിന് ഭരണ തുടര്‍ച്ചയുണ്ടാകുമെന്ന് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് വിലയിരുത്തല്‍. എല്‍ഡിഎഫിന് 80 ലേറെ സീറ്റുകള്‍ ലഭിക്കുമെന്നും സംസ്ഥാന എക്‌സിക്യൂട്ടീവ് വിലയിരുത്തി.
സിപിഐക്ക് 17 സീറ്റുകള്‍ വരെ ലഭിച്ചേക്കുമെങ്കിലും തൃശൂര്‍ ഉള്‍പ്പെടെയുള്ള ചില സിറ്റിങ് സീറ്റുകള്‍ നഷ്‌ടപ്പെട്ടേക്കും. സുരേഷ് ഗോപിയുടെ സ്ഥാനാര്‍ഥിത്വം കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിനു സമാനമായ സാഹചര്യം തൃശൂര്‍ മണ്ഡലത്തില്‍ സൃഷ്‌ടിച്ചേക്കാം. തിരൂരങ്ങാടിയില്‍ സിപിഐക്ക് അട്ടിമറി സാദ്ധ്യതയുണ്ടെന്നും സംസ്ഥാന എക്‌സിക്യൂട്ടീവ് വിലയിരുത്തി.