കെഎം മാണി സ്മാരകത്തിന് പണം അനുവദിച്ചതില്‍ തെറ്റില്ലെന്ന് സിപിഐ - മാണി സ്മാരകം
പാലായിലെ മാണി ഫൗണ്ടേഷൻ ആവശ്യപ്പെട്ടതുകൊണ്ടാണ് സ്മാരകത്തിന് തുക അനുവദിച്ചത്
തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ കെ.എം മാണി സ്മാരകത്തിന് പണം അനുവദിച്ചതില്‍ തെറ്റില്ലെന്ന് സിപിഐ. ദീർഘകാലം മന്ത്രിയായ വ്യക്തി എന്ന നിലയിൽ മാണിക്ക് സ്മാരകം ഉണ്ടാക്കുന്നതിൽ അനൗചിത്യം ഇല്ലെന്ന് സിപിഐ അസിസ്റ്റന്‍റ് സെക്രട്ടറി പ്രകാശ് ബാബു പറഞ്ഞു. പാലായിലെ മാണി ഫൗണ്ടേഷൻ ആവശ്യപ്പെട്ടതുകൊണ്ടാണ് സ്മാരകത്തിന് തുക അനുവദിച്ചത്. ഇന്ത്യയിൽ മരിച്ചാൽ തീരുന്ന പാപങ്ങളേയുള്ളൂ. അതുകൊണ്ടാണ് സാമ്പത്തിക പ്രതിസന്ധിയുള്ളപ്പോഴും മാണി സ്മാരകത്തിന് പണം അനുവദിച്ചതെന്നും പ്രകാശ് ബാബു വ്യക്തമാക്കി.