കേരളം

kerala

ETV Bharat / state

മുട്ടില്‍ മരം മുറി വിവാദത്തില്‍ മൗനം തുടര്‍ന്ന് സിപിഐ

വനം കൊള്ളയില്‍ പാര്‍ട്ടി നേതൃയോഗങ്ങള്‍ക്ക് ശേഷം സിപിഐയുടെ ഔദ്യോഗിക പ്രതികരണം ഉണ്ടായേക്കും.

illegal tree felling  cpi  cpi to remain silent on illegal tree felling  മുട്ടില്‍ മരം മുറി  മുട്ടില്‍ മരം മുറി വിവാദം  സിപിഐ  കാനം രാജേന്ദ്രന്‍
മുട്ടില്‍ മരം മുറി വിവാദത്തില്‍ മൗനം തുടര്‍ന്ന് സിപിഐ

By

Published : Jun 14, 2021, 8:48 PM IST

തിരുവനന്തപുരം: വയനാട് മുട്ടില്‍ മരം മുറി കേസില്‍ മൗനം തുടര്‍ന്ന് സിപിഐ. റവന്യൂ, വനം വകുപ്പിന് എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് പിന്നാലെ മുന്‍ റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍, മുൻ വനം മന്ത്രി കെ. രാജു, ഇപ്പോഴത്തെ റവന്യുമന്ത്രി കെ. രാജന്‍ എന്നിവരുമായി കാനം രാജേന്ദ്രന്‍ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയ്ക്ക് ശേഷം എം.എന്‍. സ്മാരകത്തില്‍ നിന്ന് പുറത്തിറങ്ങിയ നേതാക്കള്‍ മാധ്യമങ്ങളോട് പ്രതികരിക്കാതെ മടങ്ങി.

ഇനി ചേരാനിരിക്കുന്ന പാര്‍ട്ടി നേതൃയോഗങ്ങള്‍ക്ക് ശേഷമാകും ഔദ്യോഗിക പ്രതികരണം ഉണ്ടാവുക. അതേസമയം, മരംമുറി കേസില്‍ റവന്യൂ വകുപ്പും വിശദമായ അന്വേഷണം തുടങ്ങി. വിവിധ പട്ടയ ഭൂമികളില്‍ നിന്ന് ഇതുവരെ മുറിച്ചുകടത്തിയ മരങ്ങളുടെ കണക്കെടുക്കാന്‍ റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദ്ദേശം നല്‍കി.

ALSO READ: പട്ടയ ഭൂമിയിലെ മരംമുറി ഉത്തരവ് റവന്യൂ-വനം മന്ത്രിമാരുടെ അറിവോടെ;തെളിവുകള്‍ പുറത്ത്

മുട്ടില്‍ ഉള്‍പ്പെടെ വിവാദമായ പട്ടയ ഭൂമിയിലെ മരം മുറി സംബന്ധിച്ച ഉത്തരവ് റവന്യൂ-വനം മന്ത്രിമാരുടെ അറിവോടെയെന്നതിന് തെളിവുകള്‍ പുറത്ത് വന്നിരുന്നു. വനം-വന്യജീവി അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് 2020 ജൂണ്‍ 30 ന് പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ നൽകിയ കത്താണ് തെളിവായി പുറത്ത് വന്നിരിക്കുന്നത്.

ABOUT THE AUTHOR

...view details