തിരുവനന്തപുരം:സിപിഐ നേതൃയോഗം ഇന്ന് (ജൂണ്‍ 23 ബുധൻ). മുട്ടില്‍ മരം മുറി വിവാദത്തിന് ശേഷം ചേരുന്ന ആദ്യ നേതൃയോഗമാണ് ഇന്നത്തേത്. യോഗത്തില്‍ വിവാദം വിശദമായി ചര്‍ച്ച ചെയ്യും. കര്‍ഷകരെ സഹായിക്കാനിറക്കിയ ഉത്തരവ് ദുരുപയോഗം ചെയ്യപ്പെട്ടോ എന്നും ഇക്കാര്യത്തില്‍ ഏതെങ്കിലും തരത്തില്‍ വീഴ്ച വന്നിട്ടുണ്ടോയെന്നും യോഗം പരിശോധിക്കും.
സിപിഐ നേതൃയോഗം ഇന്ന്; മുട്ടില്‍ മരം മുറി വിവാദം ചർച്ചയായേക്കും - സിപിഐ
സിപിഐയുടെ കൈവശമുണ്ടായിരുന്ന റവന്യൂ, വനം വകുപ്പുകളാണ് മരം മുറിയില്‍ വിവാദസ്ഥാനത്തുള്ളത്
സിപിഐ നേതൃയോഗം ഇന്ന്; മുട്ടില്‍ മരം മുറി വിവാദം ചർച്ചയായേക്കും
Also read: വിസ്‌മയയുടെ മരണം; ഐ.ജി ഹർഷിതാ അട്ടല്ലൂരി കൊല്ലത്ത്
കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് സിപിഐയുടെ കൈവശമുണ്ടായിരുന്ന റവന്യൂ, വനം വകുപ്പുകളാണ് മരം മുറിയില്‍ വിവാദസ്ഥാനത്തുള്ളത്. വനം വകുപ്പ് രണ്ടാം പിണറായി സര്‍ക്കാരിന്‍റെ സമയത്ത് സിപിഐ വിട്ടു നില്‍കുകയായിരുന്നു. ഓണ്‍ലൈനായാണ് യോഗം ചേരുന്നത്.