കേരളം

kerala

ETV Bharat / state

സിപിഐ മാര്‍ച്ചിലെ സംഘര്‍ഷം; കലക്ടറുടെ റിപ്പോര്‍ട്ടിനെ കുറിച്ച് അറിയില്ലെന്ന് മന്ത്രി - കലക്‌ടറുടെ റിപ്പോര്‍ട്ട്

കലക്ടറുടെ റിപ്പോര്‍ട്ടിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇ ചന്ദ്രശേഖരന്‍റെ പ്രതികരണം

ഇ ചന്ദ്രശേഖരന്‍

By

Published : Aug 7, 2019, 8:51 PM IST

തിരുവനന്തപുരം: കൊച്ചിയിൽ സിപിഐ മാര്‍ച്ചിന് നേരെയുണ്ടായ പൊലീസ് ലാത്തിച്ചാര്‍ജ് സംബന്ധിച്ച കലക്‌ടറുടെ റിപ്പോര്‍ട്ടിനെ കുറിച്ച് മുഖ്യമന്ത്രിയോട് ചോദിക്കണമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍.

സിപിഐ മാര്‍ച്ചിലെ സംഘര്‍ഷം; കലക്ടറുടെ റിപ്പോര്‍ട്ടിനെ കുറിച്ച് അറിയില്ലെന്ന് മന്ത്രി

കലക്‌ടറുടെ റിപ്പോര്‍ട്ടില്‍ നടപടിയെടുക്കേണ്ടത് മുഖ്യമന്ത്രിയാണ്. ഇക്കാര്യത്തെ കുറിച്ച് തന്നോട് ചോദിക്കേണ്ട ആവശ്യമില്ലെന്നും മന്തി പ്രതികരിച്ചു. മാര്‍ച്ചിന് നേരെയുണ്ടയ ലാത്തിച്ചാര്‍ജില്‍ മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാമിനടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇക്കാര്യത്തില്‍ സിപിഐ പ്രതിഷേധം അറിയിച്ചതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി കലക്‌ടറോട് റിപ്പോര്‍ട്ട് തേടിയത്. റിപ്പോര്‍ട്ടില്‍ തുടര്‍ നടപടി ഇതുവരെയുണ്ടായിട്ടില്ല.

ABOUT THE AUTHOR

...view details