തിരുവനന്തപുരം: പാര്‍ട്ടിക്ക് ലഭിച്ച നാല് മന്ത്രി സ്ഥാനങ്ങളിലേക്കും ഡെപ്യൂട്ടി സ്പീക്കര്‍ പദവിയിലേക്കും പുതുമുഖങ്ങളെ നിശ്ചയിച്ച് സിപിഐ. കെ. രാജന്‍, പി. പ്രസാദ്, ജി.ആര്‍. അനില്‍, ജെ. ചിഞ്ചുറാണി എന്നിവരാണ് പാര്‍ട്ടി മന്ത്രിമാര്‍. ഇന്ന് ചേര്‍ന്ന പാര്‍ട്ടി എക്‌സിക്യൂട്ടീവ് യോഗവും തുടര്‍ന്നു നടര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗവുമാണ് മന്ത്രിമാരെ നിശ്ചയിച്ചത്. അവസാന നിമിഷം വരെ മന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ച ഇകെ. വിജയന്‍, പിഎസ്. സുപാല്‍ എന്നിവരെ ഒഴിവാക്കി. ചിറ്റയം ഗോപകുമാറാണ് ഡെപ്യൂട്ടി സ്പീക്കര്‍.
നാലും പുതുമുഖങ്ങള്‍, ഗൗരിയമ്മയ്ക്ക് ശേഷം സിപിഐ മന്ത്രിയായി ചിഞ്ചുറാണി
1957ലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ സിപിഐ വനിത മന്ത്രിയായിരുന്ന കെആര്‍ ഗൗരിയമ്മയ്ക്കു ശേഷം ഇതാദ്യമായാണ് സിപിഐയ്ക്ക് ഒരു വനിതാ മന്ത്രിയുണ്ടാകുന്നത്.
Also Read:സത്യപ്രതിജ്ഞ ചടങ്ങില്‍ യു.ഡി.എഫ് നേരിട്ട് പങ്കെടുക്കില്ല
1957ലെ ആദ്യ അവിഭക്ത കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ സിപിഐ വനിത മന്ത്രിയായിരുന്ന കെആര്‍ ഗൗരിയമ്മയ്ക്കു ശേഷം ഇതാദ്യമായാണ് സിപിഐയ്ക്ക് ഒരു വനിത മന്ത്രിയുണ്ടാകുന്നത്. ചടയമംഗലത്ത് നിന്നുള്ള നിയമസഭാംഗമായ ചിഞ്ചുറാണിയാണ് പിണറായി മന്ത്രിസഭയിലെ സിപിഐയുടെ വനിത പ്രതിനിധിയാകുന്നത്. പി. പ്രസാദ്, ജി.ആര്‍. അനില്‍, ജെ. ചിഞ്ചുറാണി എന്നിവര്‍ ആദ്യമായാണ് നിയമസഭാംഗങ്ങളാകുന്നത്. കെ. രാജന്‍ കഴിഞ്ഞ തവണ ഒല്ലൂരില്‍ നിന്ന് ആദ്യമായി നിയമസഭയിലെത്തി. ഇത്തവണയും ഒല്ലൂരില്‍ നിന്നാണ് വിജയിച്ചത്. പിണറായി സര്‍ക്കാരിന്‍റെ കാലത്ത് സര്‍ക്കാര്‍ ചീഫ് വിപ്പ് ആയിരുന്നു. അടൂരില്‍ നിന്ന് ജയിച്ച ചിറ്റയം ഗോപകുമാര്‍ ഇത് മൂന്നാം തവണയാണ് നിയമസഭാംഗമാകുന്നത്. പി പ്രസാദ് ചേര്‍ത്തലയില്‍ നിന്നും ജിആര്‍ അനില്‍ നെടുമങ്ങാട് നിന്നുമുള്ള നിയമസഭാംഗമാണ്. ഇരുവരും നിയമസഭയിലെത്തുന്നത് ആദ്യമായാണ്.