കേരളം

kerala

ETV Bharat / state

CPI Leadership Meeting Starts Today : സിപിഐ നേതൃത്വ യോഗങ്ങൾ ഇന്ന് തിരുവനന്തപുരത്ത് ആരംഭിക്കും

CPI Leadership Meeting Starts Today : ലോക്‌സഭ തെരഞ്ഞടുപ്പിന്‍റെ തയാറെടുപ്പുൾപ്പടെ മുഖ്യമന്ത്രിയുടെ മകളുടെ മാസപ്പടി വിവാദം വരെയുള്ള വിഷയങ്ങൾ യോഗം ചർച്ച ചെയ്യാൻ സാധ്യതയുണ്ട്‌.

By ETV Bharat Kerala Team

Published : Sep 25, 2023, 12:52 PM IST

CPI Leadership Meeting Starts Today  cpi leadership meeting coducting today  cpi leadership meeting start in trivandrum  cpm state secretary m v govindan  state council meeting  സിപിഐ നേതൃത്വയോഗം ഇന്ന്‌ തുടങ്ങും  രണ്ട് ദിവസങ്ങളിലായി സംസ്ഥാന കൗൺസിൽ യോഗവും ചേരും  സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍  രണ്ടാം പിണറായി സർക്കാർ  മുഖ്യമന്ത്രിയുടെ മകളുടെ മാസപ്പടി വിവാദം
CPI Leadership Meeting Starts Today

തിരുവനന്തപുരം: സിപിഐ നേതൃത്വ യോഗങ്ങൾക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും (CPI Leadership Meeting Starts Today). സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗമാണ് ഇന്ന് ചേരുക. അടുത്ത രണ്ട് ദിവസങ്ങളിലായി സംസ്ഥാന കൗൺസിൽ യോഗവും ചേരും.

ലോക്‌സഭ തെരഞ്ഞെടുപ്പിനായുള്ള (lok sabha election)തയ്യാറെടുപ്പുകളും മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മണ്ഡല പര്യടനവും അടക്കമുള്ള വിഷയങ്ങളാണ് യോഗങ്ങളിലെ പ്രധാന അജണ്ട. മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ഉയർന്ന മാസപ്പടി വിവാദം അടക്കമുള്ള വിഷയങ്ങളും സംസ്ഥാന നേതൃത്വ യോഗങ്ങളിൽ ചർച്ചയാകാൻ സാധ്യതയുണ്ട്. ഭൂപതിവ് നിയമഭേദഗതിയുടെ ചട്ടം രൂപീകരണവും എക്‌സിക്യൂട്ടിവിൽ ചർച്ചയാകാൻ സാധ്യതയുണ്ട്. രണ്ടാം പിണറായി സർക്കാരിന്‍റെ പ്രവർത്തനങ്ങളും യോഗത്തിൽ ചർച്ചയായേക്കും. രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വവും യോഗങ്ങളിൽ ചർച്ച ചെയ്യും. അതേസമയം സിപിഎം സംസ്ഥാന സമിതിയും സംസ്ഥാന സെക്രട്ടേറിയറ്റും തമ്മിലുള്ള ചർച്ചകൾ നേരത്തെ കഴിഞ്ഞിരുന്നു.

സംസ്ഥാനത്തെ ഭരണ രീതിയില്‍ മാറ്റം വരുത്തേണ്ടതില്ലെന്നും നിലവിലെ രീതിയില്‍ ജനങ്ങള്‍ സംതൃപ്‌തരാണെന്നും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ (CPM State secretry M V Govindan) സിപിഎം സംസ്ഥാന സമിതിയും സംസ്ഥാന സെക്രട്ടേറിയറ്റും തമ്മിലുള്ള യോഗങ്ങൾക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി റിപ്പോർട്ട്‌ തയ്യാറാക്കിയതായും അദ്ദേഹം അറിയിച്ചു. ഓരോ വർഷവും സർക്കാരിന്‍റെ പ്രവർത്തനം വിശദമായി പാർട്ടി വിലയിരുത്താറുണ്ടെന്നും സർക്കാരിന്‍റെ പ്രവർത്തന അവലോകനം 2023 രേഖ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയും ചർച്ച ചെയ്‌തുവെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാന സർക്കാരിനെതിരെ വ്യാപകമായ നുണ പ്രചാരം നടക്കുന്നുണ്ടെന്നും എംവി ഗോവിന്ദന്‍ കുറ്റപ്പെടുത്തി. അതേസമയം രാത്രി വൈകിയും മന്ത്രിമാരുടെ ഓഫിസുകള്‍ സജീവമായിരിക്കണമെന്ന് സിപിഎം സംസ്ഥാന നേതൃത്വം നിർദേശം നൽകി. പാര്‍ട്ടി മന്ത്രിമാരുടെ ഓഫിസുകള്‍ കുറഞ്ഞത് രാത്രി ഒമ്പത് വരെ പ്രവര്‍ത്തിക്കണമെന്ന നിര്‍ദേശമാണ് കഴിഞ്ഞ ദിവസം സമാപിച്ച സിപിഎം സംസ്ഥാന നേതൃയോഗത്തില്‍ മന്ത്രിമാര്‍ക്ക് നൽകിയത്.

ചില മന്ത്രിമാരുടെ ഓഫിസുകള്‍ രാത്രി വൈകിയും പ്രവര്‍ത്തിക്കാറുണ്ടെങ്കിലും മുഴുവന്‍ മന്ത്രിമാരുടെയും ഓഫിസുകളുടെ പൊതു സ്ഥിതി അതല്ലെന്ന് യോഗം വിലയിരുത്തി. എന്നാല്‍ ഏതെങ്കിലും മന്ത്രി ഓഫിസിന്‍റെ പ്രവര്‍ത്തനം തൃപ്‌തികരമല്ലെന്ന നിലയില്‍ പാര്‍ട്ടി യോഗത്തില്‍ വിമര്‍ശനമുണ്ടായില്ലെന്നാണ് സൂചന. സര്‍ക്കാരും പാര്‍ട്ടിയും തമ്മിലുള്ള ഏകോപനം കൂടുതല്‍ ദൃഢമാക്കണമെന്ന പൊതുനിര്‍ദേശം യോഗത്തിലുയര്‍ന്നു.

സര്‍ക്കാരിന്‍റെ പ്രവര്‍ത്തനം സാമൂഹിക മാധ്യമങ്ങളിലൂടെ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ സാമൂഹിക മാധ്യമ വിഭാഗങ്ങളെ ഏകോപിപ്പിക്കാന്‍ തീരുമാനിച്ചു. അതേസമയം ലോക്‌സഭ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന സാഹചര്യമൊരുക്കുന്ന പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള മണ്ഡലം പര്യടനങ്ങള്‍ നവംബര്‍ 18 ന് കാസർകോട്‌ നിന്നും ആരംഭിക്കും.

പരിപാടികള്‍ നടക്കുന്ന ദിവസം മുഖ്യമന്ത്രിയും മന്ത്രിമാരും പ്രമുഖ വ്യക്തികളുമായി കൂടിക്കാഴ്‌ചയും നടത്തും. നവംബര്‍ 18 ന് ആരംഭിക്കുന്ന മണ്ഡല പര്യടനം ഡിസംബര്‍ 24 നാകും അവസാനിക്കുക.

ABOUT THE AUTHOR

...view details