തിരുവനന്തപുരം :സിപിഐ സംസ്ഥാന കൗൺസിൽ പ്രതിനിധികളെ നിശ്ചയിക്കാനുള്ള മത്സരത്തില്‍ എറണാകുളം ജില്ലയിലെ പ്രമുഖർക്ക് തോൽവി. സിപിഐ എറണാകുളം ജില്ല മുൻ സെക്രട്ടറിയും മുൻ സംസ്ഥാന കൗൺസിൽ അംഗവുമായ പി രാജു പരാജയപ്പെട്ടു. ജില്ലയിലെ പ്രമുഖ നേതാക്കളായ എഎൻ സുഗതൻ, എംടി നിക്‌സൺ, ടിസി സഞ്ജിത് എന്നിവരും തോറ്റു.
ജിഎസ് ജയലാലിനെ ഒഴിവാക്കി :കൊല്ലത്ത് നിന്നുള്ള സംസ്ഥാന കൗൺസിൽ അംഗങ്ങളുടെ പട്ടികയിൽ നിന്ന് ചാത്തന്നൂർ എംഎൽഎ ജിഎസ് ജയലാലിനെ ഒഴിവാക്കി. ചാത്തന്നൂർ സഹകരണ ആശുപത്രി വിവാദത്തിന്‍റെ പേരില്‍ ജയലാലിനെ നേരത്തേ സംസ്ഥാന കൗൺസിലിൽ നിന്ന് മാറ്റിനിര്‍ത്തിയിരുന്നു. ഇപ്പോള്‍ തിരിച്ചെടുക്കാതെ ഒഴിവാക്കി.