തിരുവനന്തപുരം:ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐ മുഖപത്രം. നയപ്രഖ്യാപന പ്രസംഗത്തിൽ ഒപ്പ് വയ്ക്കാൻ വിസമ്മതിച്ച ഗവർണറുടെ നടപടി ഭരണഘടന വിരുദ്ധവും, നിഷേധാത്മകവുമാണെന്ന് ജനയുഗത്തിന്‍റെ മുഖപ്രസംഗം. ഗവർണർ പദവി രാഷ്ട്രീയ അല്പത്തരത്തിന് ഉപയോഗിക്കരുതെന്നും ലേഖനത്തിൽ പറയുന്നു.
രൂക്ഷമായി വിമര്‍ശിച്ച് സിപിഐ; സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് വഴങ്ങിയെന്ന് മുഖപത്രം - രാഷ്ട്രീയ അൽപ്പത്തരം
ഗവർണർ പദവി രാഷ്ട്രീയ അല്പത്തരത്തിന് ഉപയോഗിക്കരുതെന്ന് ജനയുഗം മുഖപ്രസംഗം
ഫെഡറലിസത്തിന് മേലുള്ള കടന്നുകയറ്റമാകരുത് ഗവർണർ പദവി. ഗവർണറുടെ നടപടി ഒറ്റപ്പെട്ടതായി കണാനാവില്ല. പ്രതിപക്ഷ പാർട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം ഈ പ്രവണത വ്യക്തമാണ്. സംസ്ഥാനങ്ങള്‍ക്കുമേൽ സർവാധിപത്യം സ്ഥാപിക്കാനുള്ള ഗവർണറിന്‍റെ സാഹസിക ശ്രമം ഭരണഘടനയെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അബദ്ധധാരണകളുടെ പ്രതിഫലനമാണ്. ഗവർണർ പദവി കേന്ദ്ര സർക്കാരിന്‍റെ രാഷ്ട്രീയ അല്പത്തരം നടപ്പാക്കാനുള്ള സ്ഥാപനമല്ല. ജനാധിപത്യ വിരുദ്ധവും ഭരണഘടന വിരുദ്ധവുമായ ഹീന ശ്രമം സംസ്ഥാനങ്ങളിലെ പ്രതിപക്ഷ സർക്കാരുകള്‍ ഒറ്റക്കെട്ടായി എതിർത്ത് പരാജയപ്പെടുത്തേണ്ടതുണ്ടന്നും ലേഖനം പറയുന്നു.
ALSO READ അനിശ്ചിതത്വം, അനുനയ ശ്രമം, ഒടുവില്‍ ഒപ്പിട്ട് ഗവര്‍ണര്‍; നടപടി പൊതുഭരണ സെക്രട്ടറിയെ മാറ്റിയതിന് പിന്നാലെ