ഇടുക്കി:സിപിഐ ഇടുക്കി ജില്ല സമ്മേളനം ഓഗസ്റ്റ് 27, 28, 29 തിയതികളിൽ നടക്കും. 700 ബ്രാഞ്ച് സമ്മേളനങ്ങള്‍ മാര്‍ച്ചില്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം. 80 ലോക്കല്‍ സമ്മേളനങ്ങള്‍ മെയ് മാസത്തിൽ പൂർത്തിയാക്കും. മണ്ഡലം സമ്മേളനങ്ങള്‍ ജൂലൈ മാസത്തിൽ നടക്കും.
സിപിഐ ഇടുക്കി ജില്ല സമ്മേളനം ഓഗസ്റ്റ് 27ന് - ബ്രാഞ്ച് സമ്മേളനങ്ങള്‍
80 ലോക്കല്‍ സമ്മേളനങ്ങള്‍ മെയ് മാസത്തിൽ പൂർത്തിയാക്കും.
![സിപിഐ ഇടുക്കി ജില്ല സമ്മേളനം ഓഗസ്റ്റ് 27ന് cpi district conference cpi idukki news സിപിഐ ഇടുക്കി ജില്ല സമ്മേളനം ബ്രാഞ്ച് സമ്മേളനങ്ങള്‍ ലോക്കല്‍ സമ്മേളനങ്ങള്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-14464499-thumbnail-3x2-cpi.jpg)
സിപിഐ
പട്ടയ വിഷയത്തില്‍ ജില്ല സെക്രട്ടറിക്കെതിരെയുള്ള വിശദീകരണവും റവന്യൂ വകുപ്പ് സ്വീകരിച്ചിട്ടുള്ള നിലപാടുകളും പീരുമേട് തെരഞ്ഞെടുപ്പ് വീഴ്‌ചയിലെ അന്വേഷണവും സമ്മേളനങ്ങളില്‍ ചർച്ചയാവാനാണ് സാധ്യത. സിപിഎം, സിപിഐ ഭിന്നത നിലനില്‍ക്കുന്ന ജില്ലയിൽ തുടര്‍ഭരണം ലഭിച്ചിട്ടും ഭൂനിയമ ഭേതഗതിയെന്ന ഇടതുപക്ഷത്തിന്‍റെ പ്രഖ്യാപനം യാഥാര്‍ഥ്യമാകാത്തത് സമ്മേളത്തിൽ ഉയർന്നു വന്നേക്കും.
ALSO READ അഴിമതിയിൽ വീട് നഷ്‌ടപ്പെട്ട് ചിന്നക്കനാലിലെ ആദിവാസികൾ ; കോടികളുടെ തട്ടിപ്പ് മൂടിവയ്ക്കുന്നതായി പരാതി