തിരുവനന്തപുരം: കേരള കോൺഗ്രസ് എമ്മിന്‍റെ മുന്നണി പ്രവേശനം സംബന്ധിച്ച് എൽഡിഎഫ് കൂട്ടായി ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ജോസ് കെ മാണി യുഡിഎഫിൽ നിന്നപ്പോൾ ആ രാഷ്ട്രീയത്തെയാണ് എതിർത്തത് ഇപ്പോൾ അവർ യുഡിഎഫിൽ നിന്ന് പുറത്ത് വന്നിട്ടുണ്ട്. ഇടതുപക്ഷമാണ് ശരിയെന്ന് പറഞ്ഞാണ് അവർ രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചത്. അപ്പോൾ അതിനെ എതിർക്കേണ്ട കാര്യമില്ല. ഒരു രാഷ്‌ട്രീയ കക്ഷി അവരുടെ അഭിപ്രായം പറഞ്ഞു. അതിൽ തീരുമാനിക്കേണ്ടത് മുന്നണിയാണ്. എല്ലാ കക്ഷികൾക്കും അവരുടെതായ ജനസ്വാധീനമുണ്ട്.
ജോസ് കെ മാണിയുടെ മുന്നണി പ്രവേശനം: എല്‍ഡിഎഫ് ചർച്ച ചെയ്യുമെന്ന് കാനം - kanam rajendran about kerala congress
ജോസ് കെ മാണി യുഡിഎഫിൽ നിന്നപ്പോൾ ആ രാഷ്ട്രീയത്തെയാണ് എതിർത്തത് ഇപ്പോൾ അവർ യുഡിഎഫിൽ നിന്ന് പുറത്ത് വന്നിട്ടുണ്ട്. ഇടതുപക്ഷമാണ് ശരിയെന്ന് പറഞ്ഞാണ് അവർ രാഷ്ട്രീയ നിലപാട് പ്രഖ്യാപിച്ചത്. അപ്പോൾ അതിനെ എതിർക്കേണ്ട കാര്യമില്ലെന്ന് കാനം രാജേന്ദ്രൻ.
ബാർ കോഴയടക്കമുള്ള രാഷ്‌ട്രീയ സമരങ്ങളുടെ ശരിയും തെറ്റും ചിന്തിക്കേണ്ട സമയമല്ല. പഴയ നിലപാടുകൾ സംബന്ധിച്ച് ജനങ്ങളോട് വിശദീകരിക്കും. നിയമസഭാ സീറ്റ് സംബന്ധിച്ച് ഇപ്പോൾ ചർച്ച നടത്തേണ്ട കാര്യമില്ല. കാഞ്ഞിരപ്പള്ളിയിലടക്കം മത്സരിക്കുള്ള സ്ഥാനാർഥിൾ സിപിഐയിലുണ്ട്. സീറ്റ് ചർച്ചയുടെ സമയത്ത് ഉചിതമായ തീരുമാനമുണ്ടാകും. തോക്കിൽ കയറി വെടിവയ്ക്കേണ്ട ആവശ്യമില്ല. ഇപ്പോൾ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പാണ് ചർച്ച ചെയ്യേണ്ടത്. കേരള കോൺഗ്രസിന്‍റെ കാര്യത്തില്‍ സിപിഐ നിലപാട് 23ന് ചേരുന്ന പാർട്ടി നേതൃയോഗത്തിൽ തീരുമാനിക്കുമെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.