തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള സിപിഐ സ്ഥാനാര്‍ഥികളെ മാര്‍ച്ച് ഒന്‍പതിന് ചേരുന്ന സംസ്ഥാന നേതൃയോഗത്തില്‍ തീരുമാനിക്കും. രാവിലെ 10 മണിക്ക് സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗവും ഉച്ചയ്‌ക്ക് 12 മണിക്ക് സംസ്ഥാന കൗണ്‍സില്‍ യോഗവും ചേരും. പാര്‍ട്ടി മത്സരിക്കുന്ന സീറ്റുകളിലേക്ക് ജില്ലാ കമ്മിറ്റികള്‍ സമര്‍പ്പിച്ചിരിക്കുന്ന സാധ്യത പട്ടികയുടെ അടിസ്ഥാനത്തിലാകും സ്ഥാര്‍നാഥികളെ നിര്‍ണയിക്കുന്നത്.
സിപിഐ സംസ്ഥാന നേതൃയോഗം നാളെ - സിപിഐ
ജില്ലാ കമ്മിറ്റി സമര്‍പ്പിച്ചിട്ടുള്ള സാധ്യത പട്ടികയുടെ അടിസ്ഥാനത്തിലാണ് സ്ഥാനാര്‍ഥികളെ നിര്‍ണയിക്കുക. പട്ടികയ്‌ക്ക് പുറത്തുള്ളവരെയും പരിഗണിക്കാം. മാര്‍ച്ച് പത്തിന് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും
സിപിഐ സംസ്ഥാന നേതൃയോഗം നാളെ
എന്നാല്‍ സാധ്യത പട്ടികയ്‌ക്ക് പുറത്തുള്ളവരെയും നേതൃയോഗം പരിഗണിച്ചുകൂടായെന്നില്ല. രാവിലെ എക്‌സിക്യൂട്ടീവ് യോഗത്തിലെടുക്കുന്ന തീരുമാനം പിന്നീട് നടക്കുന്ന സംസ്ഥാന കൗണ്‍സില്‍ അംഗീകരിക്കുന്നതോടെ പട്ടികയ്‌ക്ക് അന്തിമ രൂപമാകും. മാര്‍ച്ച് 10ന് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. കഴിഞ്ഞ തവണ 27 സീറ്റുകളിലാണ് പാര്‍ട്ടി മത്സരിച്ചിരുന്നത്. ഇത്തവണ മൂന്ന് സീറ്റുകള്‍ സിപിഎമ്മിന് വിട്ടുനല്‍കിയതോടെ 24 സീറ്റുകളിലേക്കാണ് സിപിഐ മത്സരിക്കുന്നത്.
Last Updated : Mar 8, 2021, 5:08 PM IST