തിരുവനന്തപുരം:കെ- റെയില്‍ പദ്ധതിയില്‍ സി.പി.ഐ എക്‌സിക്യൂട്ടൂവില്‍ വിമര്‍ശനം. പദ്ധതിയുമായി മുന്നോട്ട് പോകുന്നത് ജനങ്ങളുടെ വിശ്വാസത്തിലെടുത്തു വേണമെന്ന് എക്‌സിക്യൂട്ടീവ് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. മുന്‍മന്ത്രി മുല്ലക്കര രത്‌നാകരനാണ് യോഗത്തില്‍ വിഷയം ഉന്നയിച്ചത്.
ജനങ്ങളെ പ്രകോപിപ്പിച്ച് കല്ലിടലുമായി മുന്നോട്ട് പോകരുത്. ഇത് ജനങ്ങളെ സര്‍ക്കാരിന് എതിരാക്കും. പദ്ധതി കടന്നു പോകുന്ന സ്ഥലങ്ങളിലെ ജനങ്ങളെ വിശ്വാസത്തിലെടുക്കണമെന്നും അഭിപ്രായമുയര്‍ന്നു. എന്നാല്‍ കെ റെയില്‍ പോലൊരു പദ്ധതി വേഗത്തില്‍ നടപ്പിലാകുന്ന പദ്ധതിയല്ലെന്നായിരുന്നു സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ മറുപടി. പദ്ധതി ദീര്‍ഘനാള്‍ കൊണ്ട പൂര്‍ത്തിയാകുന്നതാണ്. അതിനാല്‍ ജനങ്ങളുടെ ആശങ്ക പരിഹരിക്കാനുള്ള പ്രവര്‍ത്തനം നടക്കുമെന്നും കാനം മറുപടി നല്‍കി.