തിരുവനന്തപുരം:ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഐ വിമർശനം. പാർട്ടി മുഖപത്രമായ ജനയുഗത്തിന്‍റെ എഡിറ്റോറിയലിലാണ് ഗവർണർക്കെതിരെ സിപിഐയുടെ രൂക്ഷവിമർശനം.
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഐ - ആരിഫ് മുഹമ്മദ് ഖാൻ
പാർട്ടി മുഖപത്രമായ ജനയുഗത്തിന്‍റെ എഡിറ്റോറിയലിലാണ് ഗവർണർക്കെതിരെ സിപിഐയുടെ രൂക്ഷവിമർശനം
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സിപിഐ
ഗവർണറെ നിയോഗിച്ചത് സംസ്ഥാനത്ത് ആർഎസ്എസ് അജണ്ട നടപ്പാക്കാനാണെന്നും അദ്ദേഹം ഭരണഘടനാ പദവിയെ രാഷ്‌ട്രീയ കസർത്തിനായി ഉപയോഗിക്കുകയാണെന്നും സിപിഐ കുറ്റപ്പെടുത്തി. രാഷ്‌ട്രീയ പാർട്ടികളോട് അധികാര ഭിക്ഷ യാചിച്ചയാളാണ് ആരിഫ് മുഹമ്മദ് ഖാനെന്നും എഡിറ്റോറിയലിൽ വിമർശിക്കുന്നുണ്ട്.