മാവോയിസ്റ്റ് വേട്ടയ്ക്ക് ചീഫ് സെക്രട്ടറിയുടെ പിന്തുണ; വിമർശനവുമായി സിപിഐ - latasl malayalam varthakal
സംഭവത്തിൽ മുഖ്യമന്ത്രി നടപടിയെടുക്കണമെന്നും സർക്കാരിനെ നിരന്തരം സമ്മർദ്ദത്തിലാക്കുന്ന നടപടി ചില ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് നിരന്തരം ഉണ്ടാകുന്നതായും സിപിഐ അസിസ്റ്റന്‍റ് സെക്രട്ടറി പ്രകാശ് ബാബു.
തിരുവനന്തപുരം: മാവോയിസ്റ്റ് വേട്ടയെ അനുകൂലിച്ച് ലേഖനമെഴുതിയ ചീഫ് സെക്രട്ടറി ടോം ജേസിനെ വിമർശിച്ച് സിപിഐ. ചീഫ് സെക്രട്ടറിയുടെ നടപടി തെറ്റാണ്. മന്ത്രിസഭയ്ക്ക് മുകളിലാണ് ബ്യൂറോക്രസി എന്ന് ആരും കരുതരുതെന്നും സിപിഐ അസിസ്റ്റന്‍റ് സെക്രട്ടറി പ്രകാശ് ബാബു പറഞ്ഞു. സംഭവത്തിൽ മുഖ്യമന്ത്രി നടപടിയെടുക്കണമെന്നും സർക്കാരിനെ നിരന്തരം സമ്മർദ്ദത്തിലാക്കുന്ന നടപടി ചില ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്ന് നിരന്തരം ഉണ്ടാകുന്നു. ഇത്തരത്തിലുള്ള പ്രവണത നിയന്ത്രിക്കണമെന്നും പ്രകാശ് ബാബു ആവശ്യപ്പെട്ടു. ദേശീയ ദിനപത്രത്തിലാണ് ചീഫ് സെക്രട്ടറി ടോം ജോസ്, മാവോയിസ്റ്റ് വേട്ടയെ പിന്തുണച്ചുകൊണ്ട് ലേഖനമെഴുതിയത്.