തിരുവനന്തപുരം:ജനങ്ങളുടെ പ്രശ്‌നങ്ങൾ ഉയർത്തി സമരം ചെയ്യുന്നതിൽ യു.ഡി.എഫിന് പാളിച്ച പറ്റിയെന്ന് സി.എം.പി സംസ്ഥാന സെക്രട്ടറി സി.പി ജോൺ. ആരോപണങ്ങൾ ഉയർത്തുന്നതിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിജയിച്ചു. പക്ഷേ ജനങ്ങൾ അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് നോക്കുന്നതെന്നും സി.എം.പി സംസ്ഥാന സെക്രട്ടറി.
തെരഞ്ഞെടുപ്പ് തോൽവി; യു.ഡി.എഫിന് പാളിച്ച പറ്റിയെന്ന് സി.എം.പി - തെരഞ്ഞെടുപ്പ് തോൽവി
ആരോപണങ്ങൾ ഉയർത്തുന്നതിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിജയിച്ചു. പക്ഷേ ജനങ്ങൾ അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് നോക്കുന്നതെന്നും സി.എം.പി സംസ്ഥാന സെക്രട്ടറി.
തെരഞ്ഞെടുപ്പ് തോൽവി; യു.ഡി.എഫിന് പാളിച്ച പറ്റിയെന്ന് സി.എം.പി
യു.ഡി.എഫിനെ ശക്തിപ്പെടുത്താൻ രാഹുൽ ഗാന്ധി കേരളത്തിൽ കൂടുതൽ ശ്രദ്ധിക്കണം. നേതൃമാറ്റം അതത് പാർട്ടികൾ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തി ചെയ്യേണ്ടതാണ്. ഇക്കാര്യത്തിൽ കോൺഗ്രസിനെ ഉപദേശിക്കാനില്ല.
തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ യു.ഡി.എഫ് അങ്കലാപ്പിലാകേണ്ടതില്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വിജയിക്കുമെന്നു തന്നെയാണ് കണക്കുകൾ സൂചിപ്പിക്കുന്നതെന്നും സി.പി ജോൺ പറഞ്ഞു.