കേരളം

kerala

ETV Bharat / state

ഗുണനിലവാരമില്ലാത്ത പൾസ് ഓക്‌സിമീറ്റര്‍ വിപണിയിൽനിന്ന് വാങ്ങരുത് : മുഖ്യമന്ത്രി - മുഖ്യമന്ത്രി പിണറായി വിജയൻ

ഗുണനിലവാരമില്ലാത്ത പൾസ് ഓക്സിമീറ്റർ നൽകുന്ന തെറ്റായ വിവരങ്ങൾ രോഗിയെ അപകടപ്പെടുത്താൻ സാധ്യതയുള്ളതിനാലാണ് നിര്‍ദേശവുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്.

Don't buy low quality pulse oximeter from the market CM  Don't buy low quality pulse oximeter from the market says CM  ഗുണനിലവാരമില്ലാത്ത പൾസ് ഓക്സിമീറ്റർ വിപണിയിൽനിന്ന് വാങ്ങരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.  മുഖ്യമന്ത്രി പിണറായി വിജയൻ  Chief Minister Pinarayi Vijayan
ഗുണനിലവാരമില്ലാത്ത പൾസ് ഓക്‌സിമീറ്റര്‍ വിപണിയിൽനിന്ന് വാങ്ങരുത്: മുഖ്യമന്ത്രി

By

Published : May 26, 2021, 8:11 PM IST

Updated : May 26, 2021, 8:45 PM IST

തിരുവനന്തപുരം: ഗുണനിലവാരമില്ലാത്ത പൾസ് ഓക്സിമീറ്റർ വിപണിയിൽനിന്ന് വാങ്ങരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കമ്പനിയുടെ പേരോ വിലയോ രേഖപ്പെടുത്തിയിട്ടില്ലാത്ത പൾസ് ഓക്സിമീറ്റർ വാങ്ങരുത്. ഗുണനിലവാരമില്ലാത്ത പൾസ് ഓക്സിമീറ്റർ നൽകുന്ന തെറ്റായ വിവരങ്ങൾ രോഗിയെ അപകടപ്പെടുത്താൻ സാധ്യതയുണ്ട്. മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ഗുണനിലവാരം പരിശോധിച്ച് ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയ കമ്പനികളുടെ പൾസ് ഓക്സിമീറ്റർ കൾ മാത്രമേ വാങ്ങാവൂ. ഈ പട്ടിക പൊതുജനങ്ങളുടെ അറിവിലേക്കായി സർക്കാർ ഉടൻ പരസ്യപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗുണനിലവാരമില്ലാത്ത പൾസ് ഓക്‌സിമീറ്റര്‍ വിപണിയിൽനിന്ന് വാങ്ങരുത് : മുഖ്യമന്ത്രി

ALSO READ:കുടുംബശ്രീ മിഷന്‍റെ വെബ്‌സൈറ്റിൽ നിന്ന് വിവരങ്ങള്‍ ചോർന്നതായി ആരോപണം

കൊവിഡ് പ്രതിരോധ സാമഗ്രികൾ വില കൂട്ടി വിൽക്കുന്നതു തടയാൻ സ്പെഷ്യൽ ബ്രാഞ്ചിന്‍റെ പ്രത്യേകസംഘം എല്ലാ ജില്ലകളിലും പരിശോധന ആരംഭിച്ചിട്ടുണ്ട്. മെഡിക്കൽ സ്റ്റോറുകൾ അടക്കമുള്ള സ്ഥാപനങ്ങളെ പറ്റിയാണ് പരാതി ലഭിച്ചിട്ടുള്ളത്. സ്ഥാപനം അടച്ചുപൂട്ടുന്നത് ഉൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബ്ലാക്ക് ഫംഗസ് രോഗത്തിന്‍റെ ചികിത്സയ്ക്ക് ആവശ്യമായ ആംഫോടെറിസിൻ ബി, ലൈപോസോമൽ ആംഫോടെറിസിൻ ബി എന്നീ മരുന്നുകൾ ലഭ്യമാക്കാൻ ശ്രമം നടത്തുകയാണ്. ഇവ ലഭ്യമാക്കാൻ കഴിയുമോ എന്ന് വിദേശത്തുള്ള മലയാളി സംഘടനകളോട് ആരാഞ്ഞിട്ടുണ്ട്. ഉത്പാദിപ്പിക്കുന്ന കമ്പനികളുമായി നേരിട്ട് ബന്ധപ്പെട്ട് മരുന്നുകൾ ലഭ്യമാക്കാൻ മെഡിക്കൽ സർവീസസ് കോർപ്പറേഷനെ ചുമതലപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Last Updated : May 26, 2021, 8:45 PM IST

ABOUT THE AUTHOR

...view details