കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് കൊവിഡ് വാക്‌സിൻ ഡ്രൈ റൺ നാളെ നടക്കും - Dry run

തിരുവനന്തപുരം, വയനാട്, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് സംസ്ഥാനത്ത് ഡ്രൈ റൺ നടക്കുന്നത്.

ഡ്രൈ റൺ  കൊവിഡ് വാക്‌സിൻ  തിരുവനന്തപുരം  കൊവിഡ് വാക്‌സിൻ ഡ്രൈ റൺ നാളെ നടക്കും  ഡ്രൈ റൺ നാളെ നടക്കും  കൊവിൻ ആപ്ലിക്കേഷൻ്റെ  covid vaccine  covin application  Dry run  thiruvanathapuram
സംസ്ഥാനത്ത് കൊവിഡ് വാക്‌സിൻ ഡ്രൈ റൺ നാളെ നടക്കും

By

Published : Jan 1, 2021, 12:41 PM IST

Updated : Jan 1, 2021, 5:14 PM IST

തിരുവനന്തപുരം: കൊവിഡ് വാക്‌സിൻ വിതരണത്തിന് മുന്നോടിയായുള്ള ഡ്രൈ റൺ നാളെ സംസ്ഥാനത്ത് നടക്കും. തിരുവനന്തപുരം, വയനാട്, ഇടുക്കി, പാലക്കാട് ജില്ലകളിലാണ് സംസ്ഥാനത്ത് ഡ്രൈ റൺ നടക്കുന്നത്. തിരുവനന്തപുരം ജില്ലയിൽ മൂന്ന് സെന്‍ററുകളും മറ്റ് ജില്ലകളിൽ ഓരോ സെന്‍ററുകളിലുമാണ് ഡ്രൈ റൺ സംവിധാനം ഒരുക്കിയിട്ടുള്ളത്.

തിരുവനന്തപുരം ജില്ലയിലെ പൂഴനാട് പ്രാഥമികാരോഗ്യ കേന്ദ്രം, പേരൂര്‍ക്കട ജില്ലാ മാതൃക ആശുപത്രി, കിംസ് ആശുപത്രി, ഇടുക്കി ജില്ലയിലെ വാഴത്തോപ്പ് പ്രാഥമികാരോഗ്യ കേന്ദ്രം, പാലക്കാട് ജില്ലയിലെ നെന്മാറ സാമൂഹ്യാരോഗ്യ കേന്ദ്രം, വയനാട് ജില്ലയിലെ കുറുക്കന്മൂല പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് ഡ്രൈ റണ്‍ നടക്കുന്നത്. കൊവിഡ് വാക്‌സിൻ ഉപയോഗത്തിന് കേന്ദ്ര സർക്കാർ അനുമതി നൽകിയാൽ അത് ഏത് രീതിയിൽ നടപ്പാക്കാൻ കഴിയുമെന്ന് പരിശോധിക്കാനാണ് ഡ്രൈ റൺ. കൊവിഡ് വാക്സിൻ നൽകുന്നതിനായി ഉപയോഗിക്കുന്ന കൊവിൻ എന്ന ആപ്ലിക്കേഷൻ്റെ പ്രവർത്തന മികവ് കൂടി പരിശോധിക്കും .

സെൻ്ററുകളിൽ കാത്തിരിപ്പ് കേന്ദ്രം, ഇഞ്ചക്ഷൻ മുറി, നിരീക്ഷണ മുറി എന്നിവയുണ്ടാകും. വാക്‌സിൻ സ്വീകരിക്കുന്ന വ്യക്തിയെ 30 മിനിറ്റാണ് നിരീക്ഷണത്തിൽ വയ്ക്കുക. ഇത്തരത്തിലുള്ള നടപടി ക്രമങ്ങൾ പാലിക്കുമ്പോൾ ഉണ്ടാകുന്ന തിരക്ക് എങ്ങനെ നിയന്ത്രിക്കാൻ കഴിയുമെന്നും പരിശോധിക്കും. ഡ്രൈ റൺ നടക്കുന്ന ഓരോ സീറ്റിലും 25 പേരെ വീതം രജിസ്റ്റർ ചെയ്യിക്കും. കൊവിൻ ആപ്ലിക്കേഷനിലാണ് രജിസ്ട്രേഷൻ നടപടി നടത്തുക.

ആധാർ നമ്പർ, മൊബൈൽ നമ്പർ എന്നിവയടക്കം നൽകിയുള്ള രജിസ്ട്രേഷൻ പൂർത്തിയാക്കുന്നതിന് മൊബൈലിൽ ലഭിക്കുന്ന ഒടിപി കൂടി നൽകേണ്ടതുണ്ട്. ഈ സാങ്കേതിക നടപടികൾ എല്ലാം കാര്യക്ഷമമാണോ എന്നതും നാളത്തെ ഡ്രൈ റണ്ണില്‍ പരിശോധിക്കപ്പെടും. ആരോഗ്യ സെക്രട്ടറി രാജൻ കൊബ്രഗഡെയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗമാണ് ജില്ലകളും ജില്ലകളിലെ സെൻ്ററുകളും തെരഞ്ഞെടുത്തത്. സംസ്ഥാനത്ത് ആദ്യം ആരോഗ്യപ്രവർത്തകർക്കാണ് കൊവിഡ് വാക്‌സിൻ നൽകുക. ഇതിനായി ആരോഗ്യ പ്രവർത്തകരുടെ പട്ടിക നേരത്തെ തന്നെ തയ്യാറാക്കിയിട്ടുണ്ട്. കേന്ദ്ര സർക്കാർ അനുമതി നൽകിയാൽ ഉടൻ തന്നെ സംസ്ഥാനത്തും വാക്‌സിൻ വിതരണം ചെയ്യാനുള്ള ഒരുക്കത്തിലാണ് ആരോഗ്യവകുപ്പ്.

Last Updated : Jan 1, 2021, 5:14 PM IST

ABOUT THE AUTHOR

...view details