കേരളത്തിൽ കൊവിഡ് വാക്സിൻ വിതരണം പൂർണമായും സൗജന്യം; മുഖ്യമന്ത്രി - Covid Vaccine Distribution free
ലഭിക്കുന്ന മുറയ്ക്ക് സംസ്ഥാനത്ത് പൂർണമായും സൗജന്യമായിട്ടായിരിക്കും വാക്സിൻ വിതരണം നടത്തുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
കേരളത്തിൽ കൊവിഡ് വാക്സിൻ വിതരണം പൂർണമായും സൗജന്യം; മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് വാക്സിൻ വിതരണം സൗജന്യമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ എന്നാണ് വാക്സിൻ ലഭിക്കുക, ഏത് വാക്സിനാണ് ലഭിക്കുക എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ലഭ്യത സംബന്ധിച്ചും നിലവിൽ ധാരണയായിട്ടില്ല. എന്നാൽ വാക്സിൻ ലഭിക്കുന്ന മുറയ്ക്ക് സംസ്ഥാനത്ത് പൂർണമായും സൗജന്യമായിട്ടായിരിക്കും വാക്സിൻ വിതരണം നടത്തുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.