കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്‍ വിതരണം 50 ലക്ഷം ഡോസ് പിന്നിട്ടു - കൊവിഡ്

ജനുവരി 16 മുതലാണ് സംസ്ഥാനത്ത് കൊവിഡ് വാക്സിനേഷന്‍ ആരംഭിച്ചത്.

covid vaccine  covid  covid vaccine  കൊവിഡ് വാക്‌സിന്‍  കൊവിഡ്  വാക്‌സിന്‍
സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്‍ വിതരണം 50 ലക്ഷം പിന്നിട്ടു

By

Published : Apr 12, 2021, 8:07 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്‍ വിതരണം 50 ലക്ഷം ഡോസ് പിന്നിട്ടു. ഇതുവരെ 50,71,550 ഡോസ് കൊവിഡ് വാക്സിന്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ 49,19,234 ഡോസ് കോവിഷീല്‍ഡ് വാക്സിനും 1,52,316 ഡോസ് കോവാക്സിനുമാണ്. 45,48,054 പേര്‍ക്ക് ആദ്യഡോസ് വാക്സിനും 5,23,496 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനും നല്‍കിയിട്ടുണ്ട്. ജനുവരി 16 മുതലാണ് സംസ്ഥാനത്ത് കൊവിഡ് വാക്സിനേഷന്‍ ആരംഭിച്ചത്.

ആരോഗ്യ പ്രവര്‍ത്തകര്‍, കൊവിഡ് മുന്നണി പോരാളികള്‍, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, 60 വയസിന് മുകളില്‍ പ്രായമുളളവര്‍, 45 നും 59 നും ഇടയില്‍ പ്രായമുള്ള മറ്റ് രോഗ ബാധിതര്‍ എന്നിവര്‍ക്കാണ് കൊവിഡ് വാക്സിന്‍ ഇതുവരെ നല്‍കിയിരുന്നത്. ഇപ്പോള്‍ 45 വയസിന് മുകളില്‍ പ്രായമായ എല്ലാവര്‍ക്കുമാണ് വാക്സിന്‍ നല്‍കുന്നത്. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ മാസ് വാക്സിനേഷനിലൂടെ പരമാവധി ആളുകളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ ആരോഗ്യവകുപ്പ്.

ഇന്ന് 2,38,721 പേര്‍ക്കാണ് വാക്സിന്‍ നല്‍കിയത്. 1402 സര്‍ക്കാര്‍ ആശുപത്രികളും 424 സ്വകാര്യ ആശുപത്രികളും ഉള്‍പ്പെടെ 1,826 കേന്ദ്രങ്ങളിലാണ് സംസ്ഥാനത്ത് ഇന്ന് വാക്സിനേഷന്‍ നടന്നത്. സംസ്ഥാനത്ത് ഇനി ആറ് ലക്ഷത്തോളം ഡോസ് ആണ് സ്റ്റോക്കുള്ളത്. കൂടുതല്‍ വാക്സിനുകള്‍ അനുവദിക്കണമെന്ന് കേന്ദ്രസര്‍ക്കാറിനോട് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ലഭിക്കുന്നതനുസരിച്ച് പരമാവധി ആളുകള്‍ക്ക് വാക്സിന്‍ എത്തിക്കാനുള്ള നടപടികളും ആരോഗ്യവകുപ്പ് സ്വീകരിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details