തിരുവനന്തപുരം: ആത്മാര്‍ഥതയ്‌ക്കുള്ള അംഗീകാരമായാണ് ദേശീയ പുരസ്‌കാരത്തെ കാണുന്നതെന്ന് രാജ്യത്തെ മികച്ച കൊവിഡ് വാക്‌സിനേറ്റര്‍മാര്‍ക്കുള്ള പുരസ്‌കാരം ലഭിച്ച തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ നഴ്‌സിങ് ഓഫിസര്‍ ഗ്രേഡ് വണ്‍ ടി.ആര്‍ പ്രിയ. തിരുവനന്തപുരത്തെ പ്രധാന വാക്‌സിനേഷന്‍ കേന്ദ്രമായ ജനറല്‍ ആശുപത്രിയില്‍ ഇതുവരെ 1.30 ലക്ഷത്തോളം ഡോസ് വാക്‌സിനാണ് വിതരണം ചെയ്‌തത്. ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതാണ് പ്രിയയെ പുരസ്‌കാരത്തിന് അര്‍ഹയാക്കിയത്.
കൊവിഡ് കാലത്ത് മാറ്റിനിര്‍ത്തലുകള്‍ ഉണ്ടായിട്ടുണ്ട്, ആത്മാര്‍ഥമായി ജോലി ചെയ്യണമെന്ന വാശിയാണ് മുന്നോട്ട് നയിച്ചതെന്ന് ടി.ആര്‍ പ്രിയ Also Read: 'റഷ്യ യുക്രൈനെ ആക്രമിക്കാനുള്ള കാരണം ലളിതമായി പറഞ്ഞാല്‍...': പ്രൊഫ. എം.എൻ കാരശ്ശേരി സംസാരിക്കുന്നു
കൊവിഡ് കാലം ഏറെ ശാരീരികമായും മാനസികമായും വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. ആരോഗ്യ പ്രവര്‍ത്തകയായതിന്‍റെ പേരില്‍ പലരും കൊവിഡ് കാലത്ത് മാറ്റി നിര്‍ത്തിയിട്ടുണ്ട്. എന്നാല്‍ സ്വന്തം തൊഴില്‍ ആത്മാർഥതയോടെ ചെയ്യണമെന്ന വാശിയിലാണ് മുന്നോട്ട് പോയതെന്നും പ്രിയ ഇടിവി ഭാരതിനോട് പറഞ്ഞു.
പ്രിയയ്‌ക്ക് പുറമെ കേരളത്തില്‍ കണ്ണൂര്‍ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലെ ജെപിഎച്ച്എന്‍ ഗ്രേഡ് വണ്‍ ടി. ഭവാനിക്കും പുരസ്‌കാരം ലഭിച്ചു. അന്താരാഷ്ട്ര വനിതാദിനമായ മാര്‍ച്ച് എട്ടിന് ഡല്‍ഹിയിലാണ് പുരസ്‌കാര വിതരണം.