കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് തിങ്കളാഴ്ച (ജൂലൈ 19) 3,43,749 പേര്‍ക്ക് കൊവിഡ് വാക്‌സിന്‍ നൽകി - കേരളത്തിലെ കൊവിഡ് വാക്സിനേഷൻ

സംസ്ഥാനത്ത് ആദ്യമായാണ് ഒരു ദിവസം ഇത്രയേറെ പേര്‍ക്ക് വാക്‌സിന്‍ നല്‍കുന്നത്.

covid vaccination updates in kerala  covid vaccination round up in kerala  കേരളത്തിലെ കൊവിഡ് വാക്സിനേഷൻ  കേരളത്തിലെ കൊവിഡ് കണക്കുകൾ
സംസ്ഥാനത്ത് തിങ്കളാഴ്ച (ജൂലൈ 19) 3,43,749 പേര്‍ക്ക് കൊവിഡ് വാക്സിന്‍ നൽകി

By

Published : Jul 19, 2021, 10:40 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച (19-07-2021) 3,43,749 പേര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ദിവസം ഇത്രയേറെ പേര്‍ക്ക് വാക്‌സിന്‍ നല്‍കുന്നത്. വാക്‌സിനേഷന്‍ വര്‍ധിപ്പിക്കാന്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കിയാണ് ആരോഗ്യവകുപ്പ് പ്രവര്‍ത്തിക്കുന്നത്. രണ്ട് ലക്ഷം മുതല്‍ രണ്ടര ലക്ഷം വരെ പ്രതിദിനം വാക്‌സിന്‍ നല്‍കാനാണ് സംസ്ഥാനം ലക്ഷ്യമിട്ടിരുന്നത്.

എന്നാല്‍ രണ്ട് ദിവസങ്ങളിലായി 11 ലക്ഷത്തിലേറെ വാക്‌സിന്‍ വന്നതോടെ പരമാവധി പേര്‍ക്ക് വാക്‌സിന്‍ നല്‍കാനുള്ള പ്രവര്‍ത്തനം ആരോഗ്യവകുപ്പിന്‍റെ ഭാഗത്തു നിന്നുമുണ്ടായി. അങ്ങനെയാണ് തിങ്കളാഴ്ച ഏറ്റവുമധികം പേര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ സാധിച്ചത്. ജൂലൈ 19ന് 1,504 വാക്സിനേഷന്‍ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിച്ചത്. സര്‍ക്കാര്‍ തലത്തില്‍ 1,397 കേന്ദ്രങ്ങളും സ്വകാര്യതലത്തില്‍ 107 കേന്ദ്രങ്ങളുമാണുണ്ടായിരുന്നത്.

46,041 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയ തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് വാക്‌സിന്‍ ലഭിച്ചത്. 39,434 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയ എറണാകുളം ജില്ലയാണ് രണ്ടാമത്. എല്ലാ ജില്ലകളും 10,000 ലധികം പേര്‍ക്ക് വാക്‌സിന്‍ നല്‍കിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 1,70,43,551 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. അതില്‍ 1,21,47,379 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 48,96,172 പേര്‍ക്ക് രണ്ടാം ഡോസ് വാക്‌സിനുമാണ് നല്‍കിയത്.

Also read: എല്ലാ ഗര്‍ഭിണികളും വാക്സിന്‍ എടുക്കണമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്

ABOUT THE AUTHOR

...view details