തിരുവനന്തപുരം: ജില്ലയില്‍ 40 സര്‍ക്കാര്‍ കേന്ദ്രങ്ങളും 11 സ്വകാര്യ ആശുപത്രികളുമടക്കം 51 കേന്ദ്രങ്ങളില്‍ കൊവിഡ് വാക്‌സിൻ നല്‍കുമെന്ന് ജില്ലാ കലക്‌ടർ നവ്ജ്യോത് ഖോസ അറിയിച്ചു. ജനറല്‍ ആശുപത്രികളിലും ജില്ലാ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും ദിവസം 200 പേര്‍ക്ക് കുത്തിവയ്പ്പിനുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ 150ഉം പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ 100ഉം പേര്‍ക്ക് വാക്‌സിൻ നല്‍കും. 60 വയസിനു മുകളിലുള്ളവര്‍ക്കും അനുബന്ധരോഗങ്ങളുള്ള 45നും 59നും ഇടയില്‍ പ്രായമുള്ളവര്‍ക്കും കൊവിഡ് വാക്‌സിന്‍ ലഭ്യമാക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായും കലക്‌ടർ അറിയിച്ചു.
തിരുവനന്തപുരം ജില്ലയില്‍ 51 കേന്ദ്രങ്ങളില്‍ കൊവിഡ് വാക്‌സിനേഷന്‍ - 51 centers in Thiruvananthapuram
60 വയസിനു മുകളിലുള്ളവര്‍ക്കും അനുബന്ധരോഗങ്ങളുള്ള 45നും 59നും ഇടയില്‍ പ്രായമുള്ളവര്‍ക്കും കൊവിഡ് വാക്‌സിന്‍ ലഭ്യമാക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായും കലക്‌ടർ അറിയിച്ചു. ജില്ലയില്‍ ഇതുവരെ 11,477 പേര്‍ക്കാണ് കൊവിഡ് വാക്‌സിന്‍ നല്‍കിയത്.
വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ തിരക്ക് ഒഴിവാക്കാനുള്ള ക്രമീകരണങ്ങളോട് എല്ലാവരും സഹകരിക്കണമെന്നും കലക്‌ടര്‍ അഭ്യര്‍ത്ഥിച്ചു. മേജര്‍ ആശുപത്രികളിലേക്ക് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തിയവര്‍ക്ക് സമീപത്തുള്ള മറ്റു വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നിന്നും സ്പോട്ട് രജിസ്ട്രേഷന്‍ വഴി കുത്തിവയ്പ്പു സ്വീകരിക്കാം. സ്വകാര്യ ആശുപത്രിയില്‍ 250 രൂപ ഫീസ് നല്‍കേണ്ടി വരും. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കു നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് 18 ട്രെയിനിങ്ങ് സെന്‍ററുകളില്‍ വാക്‌സിനേഷന്‍ ഡ്രൈവ് സംഘടിപ്പിക്കും. മെഡിക്കല്‍ കോളജ് ആശുപത്രി, ജനറല്‍ ആശുപത്രി, പാങ്ങപ്പാറ കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളില്‍ ഈ മാസം 10 വരെ പുതുതായി വാക്‌സിനേഷന്‍ രജിസ്ട്രേഷന്‍ ഉണ്ടാകില്ല. ജില്ലയില്‍ ഇതുവരെ 11,477 പേര്‍ക്കാണ് കൊവിഡ് വാക്‌സിന്‍ നല്‍കിയത്.