തലസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷൻ പുരോഗമിക്കുന്നു - Thiruvananthapuram Covid vaccinatio
48 സർക്കാർ ആശുപത്രികളിലും 23 സ്വകാര്യ ആശുപത്രികളിലും കൊവിഷീൽഡും മൂന്ന് കേന്ദ്രങ്ങളിൽ കൊവാക്‌സിനുമാണ് നൽകുന്നത്.
തിരുവനന്തപുരം: കൊവിഡ് നിയന്ത്രണങ്ങൾക്കിടെ തലസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷൻ പുരോഗമിക്കുന്നു. തിരുവനന്തപുരം ജില്ലയിൽ 74 കേന്ദ്രങ്ങളിലാണ് ഇന്ന് വാക്സിൻ കുത്തിവെയ്പ്പ് നടക്കുന്നത്. ഇതിൽ 48 സർക്കാർ ആശുപത്രികളിലും 23 സ്വകാര്യ ആശുപത്രികളിലും കൊവിഷീൽഡ് വാക്‌സിനും മൂന്ന് കേന്ദ്രങ്ങളിൽ കൊവാക്‌സിനുമാണ് നൽകുന്നത്. അതേ സമയം ചില കേന്ദ്രങ്ങളിൽ നേരിയ തിരക്കും അനുഭവപ്പെട്ടു. തിരുവനന്തപുരം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിലെ വാക്സിനേഷൻ കേന്ദ്രത്തിൽ രാവിലെ നീണ്ട ക്യൂ ആണ് ദൃശ്യമായത്. ഓൺലൈൻ രജിസ്ട്രേഷൻ നടത്തിയവർക്ക് മാത്രമാണ് വാക്സിനേഷൻ നടക്കുന്നത്.