തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ ഗര്‍ഭിണികള്‍ക്കും കൊവിഡ് വാക്‌സിന്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനായി 'മാതൃകവചം' എന്ന പേരില്‍ പ്രചാരണം ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. മാതൃകവചം കാമ്പയിനിന്‍റെ ഭാഗമായി വാര്‍ഡ് തലത്തില്‍ ആശ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ മുഴുവന്‍ ഗര്‍ഭിണികളെയും വാക്‌സിനേഷന് രജിസ്റ്റര്‍ ചെയ്യിക്കും.
എല്ലാം സർക്കാർ നേരിട്ട്
സ്വന്തമായി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുന്നവരെ അതിനായി പ്രോത്സാഹിപ്പിക്കും. സ്വന്തമായി സ്മാര്‍ട്ട് ഫോണ്‍, കംപ്യൂട്ടര്‍ എന്നിവയില്ലാത്തവരെ ആശാവര്‍ക്കര്‍മാരുടെ സഹായത്തോടെ രജിസ്റ്റര്‍ ചെയ്യിക്കും. ഓരോ സബ്‌സെന്‍റര്‍ പരിധിയിലുള്ള മുഴുവന്‍ ഗര്‍ഭിണികളും വാക്‌സിന്‍ സ്വീകരിച്ചുവെന്നുറപ്പാക്കും. ഗര്‍ഭിണികള്‍ക്കായി പ്രത്യേക വാക്‌സിനേഷന്‍ ക്യാമ്പുകള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.