തിരുവനന്തപുരം:സംസ്ഥാനത്ത് 2357 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 40,191 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.86 ആണ്. യുകെ, സൗത്ത് ആഫ്രിക്ക, ബ്രസീല്‍ എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന ആര്‍ക്കും കഴിഞ്ഞ 24 മണിക്കൂറിനകം കൊവിഡ് സ്ഥിരീകരിച്ചില്ല. അടുത്തിടെ യുകെ (103), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 111 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 104 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 12 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4680 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 104 പേര് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്.
രോഗബാധിതരുടെ ജില്ല തിരിച്ചുള്ള കണക്ക്
കോഴിക്കോട് 360, എറണാകുളം 316, തിരുവനന്തപുരം 249, കണ്ണൂര്‍ 240, മലപ്പുറം 193, തൃശൂര്‍ 176, കോട്ടയം 164, കാസര്‍ഗോഡ് 144, കൊല്ലം 142, പാലക്കാട് 113, ആലപ്പുഴ 110, ഇടുക്കി 66, പത്തനംതിട്ട 45, വയനാട് 39 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
സമ്പർക്ക രോഗബാധിതർ
2061 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 183 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 347, എറണാകുളം 296, തിരുവനന്തപുരം 193, കണ്ണൂര്‍ 178, മലപ്പുറം 184, തൃശൂര്‍ 169, കോട്ടയം 135, കാസർകോട് 132, കൊല്ലം 137, പാലക്കാട് 52, ആലപ്പുഴ 105, ഇടുക്കി 61, പത്തനംതിട്ട 36, വയനാട് 36 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.