തിരുവനന്തപുരത്ത് പുതിയ കൊവിഡ് കേസുകളില്ല - തിരുവനന്തപുരം
എന്നാൽ കൊവിഡ് രോഗലക്ഷണങ്ങളോടെ 17 പേരെ ഇന്ന് ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 417 പേരാണ് പുതുതായി രോഗ നിരീക്ഷണത്തിലായത്
![തിരുവനന്തപുരത്ത് പുതിയ കൊവിഡ് കേസുകളില്ല covid updates trivandrum covid updates തിരുവനന്തപുരം കൊവിഡ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7308070-147-7308070-1590157153661.jpg)
ജില്ലയിൽ ഇന്ന് കൊവിഡ് കേസുകളില്ല
തിരുവനന്തപുരം: ജില്ലയിൽ വെള്ളിയാഴ്ച കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തില്ല. എന്നാൽ കൊവിഡ് രോഗലക്ഷണങ്ങളോടെ 17 പേരെ ഇന്ന് ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 417 പേരാണ് പുതുതായി രോഗ നിരീക്ഷണത്തിലായത്. ചികിത്സയിലുണ്ടായിരുന്ന 14 പേരെ ഡിസ്ചാർജ് ചെയ്തു. 136 സാമ്പിളുകൾ ഇന്ന് പരിശോധനയ്ക്കയച്ചതിൽ 96 ഫലങ്ങൾ നെഗറ്റീവാണ്. രോഗലക്ഷണങ്ങളുമായി ബന്ധപ്പെട്ട് ജില്ലയിലാകെ 5288 പേരാണ് നിരീക്ഷണത്തിലുള്ളത്. 4589 പേർ വീടുകളിലും 64 പേർ ആശുപത്രികളിലും 635 പേർ കൊവിഡ് കെയർ സെന്‍ററുകളിലും നിരീക്ഷണത്തിലാണ്.