കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് ഏഴ് പേർക്ക് കൂടി കൊവിഡ്

covid updates kerala  കേരള കൊവിഡ് വാർത്ത  കേരള കൊവിഡ് രോഗികൾ  കൊവിഡ് 19 വാർത്ത  മുഖ്യമന്ത്രി പിണറായി വിജയൻ  കേരള കൊവിഡ് കണക്ക്  covid 19 kerala news  covid count kerala  covid kerala latest updates
സംസ്ഥാനത്ത് ഏഴ് പേർക്ക് കൂടി കൊവിഡ്

By

Published : May 10, 2020, 5:27 PM IST

Updated : May 10, 2020, 6:28 PM IST

17:19 May 10

നാല് പേർ കൂടി രോഗമുക്തി നേടി. കണ്ണൂർ, പാലക്കാട്, കാസർകോട് ജില്ലകളില്‍ നിന്നുള്ളവരുടെ ഫലമാണ് നെഗറ്റീവായത്. ഇതോടെ സംസ്ഥാനത്ത് രോഗം ഭേദമായവരുടെ എണ്ണം 489 ആയി.

തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴ് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വയനാട് ജില്ലയില്‍ മൂന്ന് പേർക്കും തൃശൂർ ജില്ലയില്‍ രണ്ട് പേർക്കും എറണാകുളം, മലപ്പുറം ജില്ലകളില്‍ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. തൃശൂരിലും മലപ്പുറത്തും രോഗം സ്ഥിരീകരിച്ചവർ മെയ് ഏഴിന് അബുദാബിയില്‍ നിന്നും എത്തിയവരാണ്. വയനാട് രണ്ട് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗമുണ്ടായത്. എറണാകുളത്ത് രോഗം സ്ഥിരീകരിച്ചയാളും വയനാട്ടില്‍ രോഗം സ്ഥിരീകരിച്ച ഒരാളും ചെന്നൈയില്‍ നിന്ന് എത്തിയവരാണ്. നാല് പേർ കൂടി രോഗമുക്തി നേടി. കണ്ണൂർ, പാലക്കാട്, കാസർകോട് ജില്ലകളില്‍ നിന്നുള്ളവരുടെ ഫലമാണ് നെഗറ്റീവായത്. ഇതോടെ സംസ്ഥാനത്ത് രോഗം ഭേദമായവരുടെ എണ്ണം  489 ആയി.  

നിലവില്‍ 20 പേരാണ് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. വിവിധ ജില്ലകളിലായി 26,712 പേർ നിരീക്ഷണത്തിലുണ്ട്. ഇവരില്‍ 26,350 പേര്‍ വീടുകളിലും 362 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. സംസ്ഥാനത്ത് ഇന്ന് പുതിയ ഹോട്ട് സ്‌പോട്ടുകള്‍ ഇല്ല. നിലവില്‍ 33 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്. കാസർകോട് കൊവിഡ് മുക്ത ജില്ലയായി. 

Last Updated : May 10, 2020, 6:28 PM IST

ABOUT THE AUTHOR

...view details