സംസ്ഥാനത്ത് ഇന്ന് മൂന്ന് പേർക്ക് കൂടി കൊവിഡ് - kerala chief minister statement
![സംസ്ഥാനത്ത് ഇന്ന് മൂന്ന് പേർക്ക് കൂടി കൊവിഡ് കേരള കൊവിഡ് വാർത്ത കേരള മുഖ്യമന്ത്രി പിണറായി വിജയൻ കൊവിഡ് പ്രതിരോധം സംസ്ഥാനത്ത് കൊവിഡ് ബാധിതർ kerala covid updates covid 19 updates kerala chief minister statement pinarayi vijayan](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7071637-801-7071637-1588688798128.jpg)
16:49 May 05
വയനാട് ജില്ലയില്‍ നിന്നുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ചത് സമ്പർക്കം വഴി.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. വയനാട് ജില്ലയില്‍ നിന്നുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചത്. സമ്പർക്കത്തിലൂടെയാണ് ഇവർക്ക് രോഗമുണ്ടായത്. ചെന്നൈയില്‍ നിന്നെത്തിയ ഡ്രൈവറുടെ അമ്മയ്ക്കും ഭാര്യക്കും ഇതേ ലോറിയിലെ ക്ലീനറുടെ മകനുമാണ് രോഗം സ്ഥിരീകരിച്ചത്. മറ്റ് സ്ഥലങ്ങളില്‍ നിന്ന് തിരിച്ചെത്തുന്നവർ സുരക്ഷ മുൻകരുതലുകൾ പാലിക്കാത്തതാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സംസ്ഥാനത്ത് ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 37 ആയി. ഇതുവരെ 502 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് സംസ്ഥാനത്ത് ആരുടെയും ഫലം നെഗറ്റീവായില്ല. ആകെ 21342 പേരാണ് നിരീക്ഷണത്തിലുള്ളത്. 308 പേർ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. സംസ്ഥാനത്തെ നാല് ജില്ലകൾ കൊവിഡ് മുക്തമായി.