ആശങ്ക വര്‍ധിപ്പിച്ച് സംസ്ഥാനത്ത് കൊവിഡ് കുതിക്കുന്നു: രോഗികള്‍ 18,000 കടന്നു - സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്
എറണാകുളത്ത് അയ്യായിരത്തിന് മുകളിലും തിരുവനന്തപുരത്ത് മൂവായിരത്തിന് മുകളിലും ആണ് സജീവ കൊവിഡ് കേസുകള്‍
സംസ്ഥാനത്ത് കൊവിഡ് വ്യാപനം തീവ്രം
By
Published : Jun 16, 2022, 11:55 AM IST
തിരുവനന്തപുരം:സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷം. എല്ലാ ജില്ലകളിലും രേഖപ്പെടുത്തുന്ന കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നു. 18,345 സജീവ കേസുകളാണ് സംസ്ഥാനത്ത് ഇപ്പോൾ നിലവിലുള്ളത്.
ജില്ലകളിലെ കണക്കുകള്‍ പരിശോധിച്ചാല്‍ എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. അയ്യായിരത്തിന് മുകളിലാണ് എറണാകുളത്തെ രോഗികളുടെ എണ്ണം. തിരുവനന്തപരുത്ത് മൂവായിരത്തിന് മുകളിലും കോട്ടയത്ത് രണ്ടായിരത്തിനു മുകളിലുമാണ് സജീവ കേസുകള്‍.
കോഴിക്കോട്, തൃശ്ശൂര്‍ ജില്ലകളില്‍ സജീവ കേസുകൾ ആയിരത്തിന് മുകളിലാണ്.
ജില്ല
സജീവ കൊവിഡ് കേസുകൾ
തിരുവനന്തപുരം
3664
കൊല്ലം
532
പത്തനംതിട്ട
938
ആലപ്പുഴ
888
കോട്ടയം
2035
ഇടുക്കി
403
എറണാകുളം
5641
തൃശ്ശൂര്‍
1318
പാലക്കാട്
519
മലപ്പുറം
437
കോഴിക്കോട്
1572
വയനാട്
164
കണ്ണൂര്‍
117
കാസര്‍കോട്
117
സംസ്ഥാനത്ത് നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.32 ആണ്. രോഗികളുടെ എണ്ണം വര്‍ധിക്കുക്കുന്നുണ്ടെങ്കിലും ഗുരതര പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കുറവാണെന്നതാണ് ആശ്വാസം. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും വലിയ കുറവുണ്ടായിട്ടുണ്ട്.