കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് 6049 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 5057 പേര്‍ക്ക് രോഗമുക്തി

covid  covid update kerala  കേരളത്തിലെ കൊവിഡ് കണക്ക്  കേരളത്തിലെ കൊവിഡ് രോഗികള്‍  ഇന്നത്തെ കൊവിഡ് കണക്ക്  കൊവിഡ് വാര്‍ത്ത കേരളം  കൊവിഡ് വാര്‍ത്ത
സംസ്ഥാനത്ത് ഇന്ന് 6049 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

By

Published : Dec 22, 2020, 6:06 PM IST

Updated : Dec 22, 2020, 6:59 PM IST

17:34 December 22

രോഗം സ്ഥിരീകരിച്ചവരില്‍ 108 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5306 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 575 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6049 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. രോഗം സ്ഥിരീകരിച്ചവരില്‍ 108 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. ചികിത്സയിലായിരുന്ന 5057 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയതായും ആരോഗ്യ വകുപ്പ് അറിയിച്ചു.

കോട്ടയം 760, തൃശൂര്‍ 747, എറണാകുളം 686, കോഴിക്കോട് 598, മലപ്പുറം 565, പത്തനംതിട്ട 546, കൊല്ലം 498, തിരുവനന്തപുരം 333, ആലപ്പുഴ 329, പാലക്കാട് 303, കണ്ണൂര്‍ 302, വയനാട് 202, ഇടുക്കി 108, കാസര്‍കോട് 72 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 64,829 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.33 ആണ്. ഇതുവരെ ആകെ 74,47,052 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 27 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന്  സ്ഥിരീകരിച്ചത്.  

തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി ശിവാനന്ദന്‍ (64), പേയാട് സ്വദേശിനി ലില്ലി (63), കടക്കാവൂര്‍ സ്വദേശിനി രാധാമണി (58), കൊല്ലം കുളപാടം സ്വദേശിനി നഫീസ ബീവി (64), കിഴക്കനേല സ്വദേശിനി രാധാമണി (58), പത്തനംതിട്ട സ്വദേശിനി ചെല്ലമ്മ (84), ആലപ്പുഴ അരൂര്‍ സ്വദേശി കെ.ആര്‍. വേണുനാഥന്‍ പിള്ള (76), അമ്പലപ്പുഴ സ്വദേശിനി ശാന്തമ്മ (68), ചേര്‍ത്തല സ്വദേശി തോമസ് (75), എറണാകുളം തിരുവാങ്കുളം സ്വദേശിനി ശാരദ വാസു (68), തോപ്പുമ്പടി സ്വദേശിനി സിസിലി ജോസഫ് (73), തൃക്കരിയൂര്‍ സ്വദേശി ഭാസ്‌കരന്‍ നായര്‍ (85), തൃശൂര്‍ കോട്ടപ്പുറം സ്വദേശിനി ആനി (80), പാലക്കാട് കൂടല്ലൂര്‍ സ്വദേശി ഹംസ (65), മലപ്പുറം തിരൂര്‍ക്കാട് സ്വദേശിനി അയിഷ (75), തെയ്യാത്തുംപാടം സ്വദേശി ബാലകൃഷ്ണന്‍ (57), പാണ്ടിക്കാട് സ്വദേശി കദീജ (53), വാളാഞ്ചേരി സ്വദേശി കുഞ്ഞുമുഹമ്മദ് (90), നടുവത്ത് സ്വദേശി അലാവിക്കുട്ടി (75), വണ്ടൂര്‍ സ്വദേശിനി അയിഷാബി (55), ആനക്കയം സ്വദേശിനി നിര്‍മല (49), ഓമന്നൂര്‍ സ്വദേശി മുഹമ്മദ് കുട്ടി (64), വയനാട് വൈത്തിരി സ്വദേശിനി നഫീസ (80), മേപ്പാടി സ്വദേശി സെയ്ദലവി (64), ബത്തേരി സ്വദേശിനി ആമിന (68), കണ്ണൂര്‍ ആറളം സ്വദേശി കരുണാകരന്‍ (92), അറവാഞ്ചല്‍ സ്വദേശിനി സൈനബ (72) എന്നിവരുടെ മരണമാണ് കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2870 ആയി.  

5306 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 575 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോട്ടയം 729, തൃശൂര്‍ 720, എറണാകുളം 504, കോഴിക്കോട് 574, മലപ്പുറം 541, പത്തനംതിട്ട 449, കൊല്ലം 490, തിരുവനന്തപുരം 244, ആലപ്പുഴ 315, പാലക്കാട് 141, കണ്ണൂര്‍ 249, വയനാട് 193, ഇടുക്കി 91, കാസര്‍കോട് 66 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

5057 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 320, കൊല്ലം 279, പത്തനംതിട്ട 251, ആലപ്പുഴ 212, കോട്ടയം 474, ഇടുക്കി 417, എറണാകുളം 414, തൃശൂര്‍ 606, പാലക്കാട് 265, മലപ്പുറം 709, കോഴിക്കോട് 510, വയനാട് 195, കണ്ണൂര്‍ 306, കാസര്‍കോട് 99 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 61,468 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 6,50,836 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി. വിവിധ ജില്ലകളിലായി 2,79,711 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. 1441 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് നാല് പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്.  

Last Updated : Dec 22, 2020, 6:59 PM IST

ABOUT THE AUTHOR

...view details