തിരുവനന്തപുരം :സംസ്ഥാനത്ത് 19,653 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2810, തൃശൂര്‍ 2620, തിരുവനന്തപുരം 2105, കോഴിക്കോട് 1957, പാലക്കാട് 1593, കൊല്ലം 1392, മലപ്പുറം 1387, കോട്ടയം 1288, ആലപ്പുഴ 1270, കണ്ണൂര്‍ 856, ഇടുക്കി 843, പത്തനംതിട്ട 826, വയനാട് 443, കാസര്‍കോട് 263 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് 19,653 പേര്‍ക്കുകൂടി Covid 19 ; 152 മരണം - കേരളത്തിലെ കൊവിഡ് കണക്ക്
17:57 September 19
സംസ്ഥാനത്തെ ആകെ കൊവിഡ് മരണം 23,591 ആയി
24 മണിക്കൂറിനിടെ 1,13,295 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 5,12,854 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിലവില്‍ 1,73,631 കൊവിഡ് കേസുകളില്‍, 13.3 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രിയിലോ ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
കൂടുതല്‍ വായനക്ക്: ലൗ ജിഹാദും നാർക്കോട്ടിക്ക് ജിഹാദും ആര് നടത്തിയാലും ശിക്ഷിക്കണമെന്ന് സമസ്ത
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 152 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 23,591 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ 105 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 18,657 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 807 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 84 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 26,711 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 2180, കൊല്ലം 1349, പത്തനംതിട്ട 1117, ആലപ്പുഴ 1414, കോട്ടയം 1434, ഇടുക്കി 1146, എറണാകുളം 5708, തൃശൂര്‍ 2584, പാലക്കാട് 1450, മലപ്പുറം 2514, കോഴിക്കോട് 3065, വയനാട് 976, കണ്ണൂര്‍ 1191, കാസര്‍കോട് 483 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 1,73,631 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 43,10,674 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.