തിരുവനന്തപുരം: കൊവിഡ് ചികിത്സയ്ക്ക് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്ന് ജില്ലാ കലക്‌ടർ നവജ്യോത് ഖോസ അറിയിച്ചു. പുതിയതായി 32 ഓക്‌സിജൻ കിടക്കകളും 24 ഐസിയു കിടക്കകളും 68 സാധാരണ കിടക്കളും ഉടൻ സജ്ജമാക്കും. ആവശ്യമെങ്കിൽ ഈ 68 കിടക്കകളിലും ഓക്‌സിജൻ സിലിണ്ടർ ഉപയോഗിക്കും. സർജിക്കൽ ബ്ലോക്കിലാണ് കിടക്കകൾ സജ്ജീകരിക്കുന്നത്.
കൊവിഡ്; തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ കൂടുതൽ സൗകര്യങ്ങൾ - കൊവിഡ് കണക്കുകൾ
പുതിയതായി 32 ഓക്‌സിജൻ കിടക്കകളും 24 ഐസിയു കിടക്കകളും 68 സാധാരണ കിടക്കളും ഉടൻ സജ്ജമാക്കും. ആവശ്യമെങ്കിൽ ഈ 68 കിടക്കകളിലും ഓക്‌സിജൻ സിലിണ്ടർ ഉപയോഗിക്കും.
Also Read:ലോക്ക്ഡൗൺ സ്വാഗതം ചെയ്‌ത് കേരളം
പുതിയ കിടക്കകൾ ഉൾപ്പടെ 375 ഓക്‌സിജൻ കിടക്കകളും 49 ഐസിയു കിടക്കകളും ആശുപത്രിയിൽ ഉണ്ടാകും. ന്യൂറോ ഐസിയു, എംഐസിസിയു, ജെറിയാട്രിക് വാർഡ് എന്നിവയും കൊവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കും. ആശുപത്രിയിലെ 11-ാം വാർഡിൽ 50 അധിക കിടക്കകൾ കൂടി സജ്ജമാക്കും. അതേസമയം കൊവിഡിതര ഒ.പി ഉണ്ടാകില്ല. നിലവിൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ള കൊവിഡിതര രോഗികളെ ആവശ്യമെങ്കിൽ ഫോർട്ട് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയോ ഡിസ്‌ചാർജ് ചെയ്യുകയോ ചെയ്യും. ഇന്ന് തിരുവനന്തപുരം ജില്ലയിൽ 3969 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതിൽ 3655 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. 2389 പേർ ജില്ലയിൽ ഇന്ന് രോഗമുക്തി നേടിയിട്ടുണ്ട്.