കേരളം

kerala

ETV Bharat / state

കൊവിഡ് 19; ആളൊഴിഞ്ഞ് കോവളം - covid

വിദേശ ടൂറിസ്റ്റുകൾ തീരം വിട്ടതോടെ ബോട്ട് സർവീസ് നടത്തി ഉപജീവനം നടത്തുന്നവരുടെ ജീവിതം ഇതോടെ ദുരിതത്തിലായി. ഗാർഡ്ബോട്ട് സർവീസ് നിർത്തലാക്കാന്‍ പൊലീസ് നിർദേശം നൽകി

കൊവിഡ് 19; കോവളം തീരം സാഞ്ചാരികളില്ലാതെ ശാന്തം  covid  latest covid
കൊവിഡ് 19; കോവളം തീരം സാഞ്ചാരികളില്ലാതെ ശാന്തം

By

Published : Mar 14, 2020, 1:36 AM IST

തിരുവന്തപുരം:കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തിൽ തലസ്ഥാനത്തെ പ്രധാന ടൂറിസം മേഖലയായ കോവളത്തുന്നെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ്. വളരെ കുറച്ച് ആഭ്യന്തര ടൂറിസ്റ്റുകൾ മാത്രമാണ് തീരത്ത് എത്തുന്നത്. വിദേശ ടൂറിസ്റ്റുകൾ തീരം വിട്ടതോടെ ബോട്ട് സർവീസ് നടത്തി ഉപജീവനം നടത്തുന്നവരുടെ ജീവിതം ദുരിതത്തിലായി.

കൊവിഡ് 19; കോവളം തീരം സാഞ്ചാരികളില്ലാതെ ശാന്തം

വൈറസ് വരുന്നതിനു മുന്നേ കോവളത്തെത്തി താമസം തുടരുന്ന വിദേശികൾ മാത്രമാണ് തീരത്ത് ഉള്ളത്. വളരെ കുറച്ച് ആഭ്യന്തര ടൂറിസ്റ്റുകളും. വൈറസ് വ്യാപകമാകുന്ന സാഹചര്യത്തിൽ ലൈറ്റ് ഹൗസിലേക്കുള്ള പ്രവേശനം നിരോധിച്ചു. ബീച്ചിലെ കുടകളും കട്ടിലും താത്കാലികമായി മാറ്റിയിട്ടുണ്ട്. ഗാർഡ്ബോട്ട് സർവീസും നിർത്തലാക്കാനും പൊലീസ് നിർദേശം നൽകി. ഇത് ഉപജീവനത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് ഈ മേഖലയിൽ പണിയെടുക്കുന്നവർ. ഒരാഴ്ചയായി ഇവിടെ തുടരുന്ന ആഭ്യന്തര ടൂറിസ്റ്റുകളും ആശങ്ക പങ്കുവെയ്ക്കുന്നു. കൊവിഡിനെ തുടർന്ന് വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സർക്കാർ അനിശ്ചിതകാലത്തേയ്ക്ക് നിയന്ത്രണമേർപ്പെടുത്തിയതോടെ കോവളം തീരത്ത് സഞ്ചാരികൾ ഒഴിഞ്ഞു.

For All Latest Updates

ABOUT THE AUTHOR

...view details