കേരളം

kerala

ETV Bharat / state

സംസ്ഥാനത്ത് 5848 പേർക്ക് കൂടി കൊവിഡ് - രോഗമുക്തി

covid today  കൊവിഡ്  രോഗമുക്തി  ചികിത്സയിലുള്ളവരുടെ എണ്ണം
സംസ്ഥാനത്ത് 5848 പേർക്ക് കൂടി കൊവിഡ്

By

Published : Dec 5, 2020, 5:56 PM IST

Updated : Dec 5, 2020, 7:17 PM IST

17:52 December 05

നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 61,393 ആയി. ഇതുവരെ 5,67,694 രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,503 സാമ്പിളുകള്‍ പരിശോധിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് 5848 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ 32 മരണം. 5820 പേർക്ക് രോഗമുക്തി. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 61,393 ആയി. ഇതുവരെ  5,67,694 രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,503 സാമ്പിളുകള്‍ പരിശോധിച്ചു. 

മലപ്പുറം 920, കോഴിക്കോട് 688, എറണാകുളം 655, കോട്ടയം 567, തൃശൂര്‍ 536, കൊല്ലം 405, പാലക്കാട് 399, ആലപ്പുഴ 365, തിരുവനന്തപുരം 288, കണ്ണൂര്‍ 280, വയനാട് 258, പത്തനംതിട്ട 208, ഇടുക്കി 157, കാസര്‍ഗോഡ് 112 എന്നിങ്ങനെയാണ് ജില്ലകളിലെ കൊവിഡ് കണക്കുകൾ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.67 ആണ്. ഇതുവരെ ആകെ 65,56,713 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 53 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 

32 കൊവിഡ് മരണം സ്ഥിരീകരിച്ചു

തിരുവനന്തപുരം വേങ്കമല സ്വദേശിനി വാസന്തി (60), കല്ലമ്പലം സ്വദേശി സെല്‍വരാജ് (51), പൂന്തുറ സ്വദേശി ഷാഹുല്‍ ഹമീദി (64), കൊല്ലം പോരുവഴി സ്വദേശിനി റംല (46), പത്തനംതിട്ട പരുമല സ്വദേശിനി ചെല്ലമ്മാള്‍ (69), കോട്ടയം കോരതോട് സ്വദേശി റെജിമോന്‍ (57), എറണാകുളം കോതമംഗലം സ്വദേശിനി ആനി ജോസഫ് (70), എറണാകുളം പഴങ്ങാട് സ്വദേശി കെ.എ. ജോസഫ് (82), കടക്കനാട് സ്വദേശി കെ.വി. പത്രോസ് (65), അയ്യമ്പുഴ സ്വദേശി കെ.പി. വര്‍ഗീസ് (65), പള്ളിക്കര സ്വദേശിനി നിതി വര്‍ക്കി (88), തൃശൂര്‍ അമ്മാടം സ്വദേശി ജോസ് (65), ചിറ്റിലപ്പിള്ളി സ്വദേശി സുബ്രഹ്മണ്യന്‍ (84), എരുമപ്പെട്ടി സ്വദേശി രവീന്ദ്രന്‍ (65), രാമവര്‍മ്മപുരം സ്വദേശിനി വിജി ഓമന (56), വെള്ളക്കല്‍ സ്വദേശി ഉണ്ണികൃഷ്ണന്‍ മേനോന്‍ (77), കൂര്‍ക്കാഞ്ചേരി സ്വദേശിനി ഷഹീദ (69), കീലേപാടം സ്വദേശി രാമകൃഷ്ണന്‍ (78), ചാവക്കാട് സ്വദേശി അസൈനാര്‍ (70), വാഴനി സ്വദേശി ജോണ്‍ (60), കോട്ടപ്പടി സ്വദേശിനി ജിനി (33), പാലക്കാട് മുതുതല സ്വദേശി മണികണ്ഠന്‍ (52), മലപ്പുറം മൂന്നിയൂര്‍ സ്വദേശിനി ഉമ്മചുട്ടി (66), പള്ളിക്കല്‍ സ്വദേശി കുഞ്ഞിമുഹമ്മദ് (62), കോഴിക്കോട് വേളം സ്വദേശി അബ്ദുറഹ്മാന്‍ (72), താമരശേരി സ്വദേശിനി പാത്തുമ്മ (85), കാരപറമ്പ് സ്വദേശി ബാലകൃഷ്ണന്‍ (77), വടകര സ്വദേശി അബ്ദുള്ള (88), വടകര സ്വദേശി ഉമ്മര്‍ കുട്ടി (70), വയനാട് പാലമുക്ക് സ്വദേശി അമ്മദ് (60), കണ്ണൂര്‍ പാലേരി സ്വദേശിനി കുഞ്ഞിപാത്തു (60), പയ്യന്നൂര്‍ സ്വദേശി അബ്ദുള്ള (59) എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2390 ആയി.  

സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ

5137 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 613 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 880, കോഴിക്കോട് 645, എറണാകുളം 509, കോട്ടയം 561, തൃശൂര്‍ 518, കൊല്ലം 400, പാലക്കാട് 198, ആലപ്പുഴ 338, തിരുവനന്തപുരം 195, കണ്ണൂര്‍ 244, വയനാട് 246, പത്തനംതിട്ട 173, ഇടുക്കി 121, കാസര്‍ഗോഡ് 109 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

45 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 7, എറണാകുളം, കണ്ണൂര്‍ 6 വീതം, തൃശൂര്‍, കോഴിക്കോട്, വയനാട് 5 വീതം, പാലക്കാട് 4, മലപ്പുറം 3, കൊല്ലം, കാസര്‍ഗോഡ് 2 വീതം എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5820 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 337, കൊല്ലം 410, പത്തനംതിട്ട 268, ആലപ്പുഴ 551, കോട്ടയം 588, ഇടുക്കി 88, എറണാകുളം 492, തൃശൂര്‍ 590, പാലക്കാട് 405, മലപ്പുറം 1023, കോഴിക്കോട് 460, വയനാട് 148, കണ്ണൂര്‍ 288, കാസര്‍ഗോഡ് 172 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 61,393 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5,67,694 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.

Last Updated : Dec 5, 2020, 7:17 PM IST

ABOUT THE AUTHOR

...view details