തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2543 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ഏറ്റവും വലിയ പ്രതിദിന വര്‍ധനയാണിത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 75 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 156 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2260 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഏഴ് മരണങ്ങള്‍ സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2097 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇന്ന് 30 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. അതേസമയം പരിശോധനകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 41,860 സാമ്പിളുകളാണ് പരിശോധിച്ചത്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം (532), മലപ്പുറം (298), ആലപ്പുഴ (286), എറണാകുളം (207), തൃശൂര്‍ (189) കോഴിക്കോട് (174), കാസര്‍കോട് (157), കൊല്ലം (156), കണ്ണൂര്‍ (135), പാലക്കാട് (127), കോട്ടയം (126), പത്തനംതിട്ട (88), ഇടുക്കി (49), വയനാട് (19) പേര്‍ക്കുമാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.
ഏഴ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ബാലരാമപുരം സ്വദേശിനി മുഹമ്മദ് ഫാത്തിമ (70), തിരുവനന്തപുരം കരുമം സ്വദേശി മാടസ്വാമി ചെട്ടിയാര്‍ (80), മലപ്പുറം കടന്നമണ്ണ സ്വദേശിനി മാധവി (77), മലപ്പുറം തിരൂരങ്ങാടി സ്വദേശി അബൂബക്കര്‍ ഖാജി (80), ആഗസ്റ്റ് 23ന് മരണമടഞ്ഞ തിരുവനന്തപുരം വെണ്‍പാലവട്ടം സ്വദേശിനി രാജമ്മ (85), ആഗസ്റ്റ് 22ന് മരണമടഞ്ഞ തിരുവനന്തപുരം ബാലരാമപുരം സ്വദേശി കൃഷ്ണന്‍കുട്ടി (69), ആഗസ്റ്റ് 13ന് മരണമടഞ്ഞ കണ്ണൂര്‍ മയ്യില്‍ സ്വദേശി പി.വി. യൂസഫ് (54), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 274 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
2260 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 229 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 52 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 22, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ ആറ്, എറണാകുളം അഞ്ച്, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ നാല്, ആലപ്പുഴ, തൃശൂര്‍ ജില്ലകളിലെ രണ്ട് വീതവും, കാസര്‍കോട് ജില്ലയിലെ ഒന്നും ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
2097 പേര്‍ ഇന്ന് രോഗമുക്തരായി. തിരുവനന്തപുരം 544, കൊല്ലം 93, പത്തനംതിട്ട 49, ആലപ്പുഴ 150, കോട്ടയം 82, ഇടുക്കി 36, എറണാകുളം 155, തൃശൂര്‍ 110 , പാലക്കാട് 93 , മലപ്പുറം 345, കോഴിക്കോട് 106, വയനാട് 7, കണ്ണൂര്‍ 134, കാസര്‍കോട് 193 പേരുടെയും പരിശോധനാ ഫലമാണ് ഇന്ന് നെഗറ്റിവായത്. ഇതോടെ 23,111 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 45,858 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
ഇന്ന് 30 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. കോട്ടയം ജില്ലയിലെ കൂരോപ്പട (കണ്ടൈന്‍മെന്‍റ് സോണ്‍ വാര്‍ഡ് 12), പൂഞ്ഞാര്‍ തെക്കേക്കര (8), ചിറക്കടവ് (2, 3), തലപ്പാലം (2), കടപ്ലാമറ്റം (13), തിരുവാര്‍പ്പ് (2), തൃശൂര്‍ ജില്ലയിലെ പനച്ചേരി (സബ് വാര്‍ഡ് 23), കൊടകര (സബ് വാര്‍ഡ് 18), ചാഴൂര്‍ (10), കടപ്പുറം (9), ഇടുക്കി ജില്ലയിലെ രാജകുമാരി (8), ഉപ്പുതുറ (സബ് വാര്‍ഡ് 16), പാമ്പാടുംപാറ (സബ് വാര്‍ഡ് 3), ദേവികുളം (സബ് വാര്‍ഡ് 12), ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ (14), ഹരിപ്പാട് മുന്‍സിപ്പാലിറ്റി (സബ് വാര്‍ഡ് 16), ആല (5, 9), പത്തനംതിട്ട ജില്ലയിലെ നെടുമ്പ്രം (സബ് വാര്‍ഡ് 9), കോയിപുറം (സബ് വാര്‍ഡ് 12), കുറ്റൂര്‍ (സബ് വാര്‍ഡ് 10), കോഴിക്കോട് ജില്ലയിലെ ഏറാമല (6, 15, 16), കോഴിക്കോട് ജില്ലയിലെ പനങ്ങാട് (9, 10 (സബ് വാര്‍ഡ്), കാസര്‍ഗോഡ് ജില്ലയിലെ ബദിയഡുക്ക (1, 7, 11, 12, 18), ഈസ്റ്റ് എളേരി (10), എറണാകുളം ജില്ലയിലെ കാലടി (സബ് വാര്‍ഡ് 4, 7), മുടക്കുഴ (സബ് വാര്‍ഡ് 2), മലപ്പുറം ജില്ലയിലെ ചോക്കാട് (2, 16, 17), എടവണ്ണ (6, 7, 8), പാലക്കാട് ജില്ലയിലെ എരുത്തേമ്പതി (3), കൊല്ലം ജില്ലയിലെ ഇളമ്പല്ലൂര്‍ (13) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 34 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.